- Trending Now:
സംസ്ഥാനത്ത് ജൂൺ മാസാരംഭം സ്വർണവിപണി വില വർധനയോടെ തുടക്കമിട്ടു. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ സ്വർണവില പവന് 71,600 രൂപയായി വർധിച്ചു.
നേരത്തെ മെയ് ഒന്നിന് 70,200 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണം മെയ് 31 ആയപ്പോഴേയ്ക്കും 71,360 രൂപയിലേക്ക് എത്തി നിൽക്കുകയായിരുന്നു. ഇതിനിടെ മെയ് എട്ടിന് വിൽപ്പന നടന്ന 73,040 രൂപ മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായപ്പോൾ മെയ് 15ന് വിൽപ്പന നടന്ന 68,880 രൂപ മെയ് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കുമായിത്തീർന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 30 രൂപ വർധിച്ച് 8,950 രൂപയായി ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.