- Trending Now:
സംസ്ഥാനത്ത് ശനിയാഴ്ച സംഭവിച്ച 1,200 രൂപയുടെ വൻ വില ഇടിവിന് പിന്നാലെ ഇന്നും സ്വർണവിലയിൽ ഇടിവ് നേരിട്ടു. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,640 രൂപയിലേക്ക് താഴ്ന്നു.
നേരത്തെ, ജൂൺ മാസം ആരംഭിച്ചതിൽ പിന്നെ സ്വർണവിലയിൽ തുടർച്ചയായ വർധനവ് സംഭവിച്ചിരുന്നു. ജൂൺ ഒന്നിന് 71,360 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള നാല് ദിവസങ്ങളിലായി 1,680 രൂപ വർധിക്കുകയും ജൂൺ അഞ്ച് ആയപ്പോഴേയ്ക്കും 73,040 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞ് 8,955 രൂപയായി താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.