- Trending Now:
സംസ്ഥാനത്ത് സ്വർഴിലയിൽ ഇന്ന് നേരിയ വർധന രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനയെത്തുടർന്ന് വില 74,120 രൂപയായി വർധിച്ചു. ഇന്നലെയും സ്വർണവിലയിൽ വർധന സംഭവിച്ചിരുന്നു. 400 രൂപയുടെ വർധനയാണ് ഇന്നലെ സ്വർണവിലയിൽ ഉണ്ടായത്.
ജൂൺ 14, 15 തീയതികളിൽ 74,560 രൂപ എന്ന സർവ്വകാല റെക്കോർഡ് ഉയരത്തിൽ നിൽക്കെ ജൂൺ 16, 17 തീയതികളിൽ സ്വർണവില യഥാക്രമം 120 രൂപയുടെയും 840 രൂപയുടെയും ഇടിവ് നേരിട്ടിരുന്നു. ഇതെത്തുടർന്ന് ജൂൺ 17ന് സ്വർണവില പവന് 73,600 രൂപയായി താഴ്ന്നിരുന്നു. എന്നാൽ ഇന്നലെ മുതൽ സ്വർണവില വീണ്ടും വർധിക്കുന്നതാണ് കാണുവാൻ സാധിച്ചത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 15 രൂപ വർധിച്ച് 9,265 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.