Sections

Gold Rate | Gold Price Today in Kerala | ജൂണിൽ തുടർച്ചയായ മൂന്നാം ദിനവും കുതിച്ച് സ്വർണവില

Wednesday, Jun 04, 2025
Reported By Admin
Gold Price Rises for Third Consecutive Day in Kerala – June 2025 Update

സംസ്ഥാനത്ത് ജൂൺ മാസം ആരംഭിച്ചതിൽ പിന്നെ തുടർച്ചയായ മൂന്നാം ദിനവും വിലയിൽ കുതിപ്പ് രേഖപ്പെടുത്തി സ്വർണം. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 80 രൂപയുടെ നേരിയ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,720 രൂപയിലേക്ക് ഉയർന്നു.

നേരത്തെ, ജൂൺ രണ്ടിന് രാവിലെ 240 രൂപ വർധിച്ച സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം 880 രൂപ വർധിച്ചിരുന്നു. 1,120 രൂപയുടെ വർധനയോടെ ജൂൺ രണ്ടിന് സ്വർണവില 72,640 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇന്നലെ 160 രൂപയുടെ വർധനയുടെ ഫലമായി 72,640 രൂപയിലേക്കും സ്വർണവില എത്തുകയുണ്ടായി.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്ന് 9,090 രൂപയിലേക്ക് എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.