- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടർന്ന് പോരുന്ന വില വർധനവ് ഇന്നും ആവർത്തിച്ച് സ്വർണം. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ സ്വർണവില 74,560 രൂപയിലേക്ക് ഉയർന്നു. ഇതോടെ സ്വർണവില ഇന്നലെ സൃഷ്ടിച്ച 74,360 രൂപയുടെ റെക്കോർഡ് ഇന്ന് മാറ്റിയെഴുതപ്പെട്ടു.
ജൂണ് 10ന് 71,560 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിനാണ് പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്നുള്ള അനിശ്ചത്വത്തെത്തുടർന്ന് വില കുതിച്ചുയരാതുടങ്ങിയത്. നാല് ദിനം കൊണ്ട് 3,000 രൂപയുടെ വർധനയാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 25 രൂപ വർധിച്ച് 9,320 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.