Sections

Gold Rate | Gold Price Today in Kerala | ജൂണിൽ തുടർച്ചയായ നാലാം ദിനവും കുതിച്ച് സ്വർണവില

Thursday, Jun 05, 2025
Reported By Admin
Gold Prices in Kerala Rise for Fourth Consecutive Day, Cross ₹73,000 Mark

സംസ്ഥാനത്ത് ജൂൺ മാസം ആരംഭിച്ചതിൽ പിന്നെ തുടർച്ചയായ നാലാം ദിനവും സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ സ്വർണവില 73,040 രൂപയിലേക്ക് ഉയർന്നു. മെയ് എട്ടിന് ശേഷം ഇതാദ്യമായാണ് സ്വർണവില 73,000 രൂപ കടന്ന് മുന്നേറുന്നത്.

ജൂൺ ഒന്നിന് 71,360 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് തൊട്ടടുത്ത ദിവസം രണ്ട് പ്രാവശ്യമായി ആകെ 1,120 രൂപയുടെ വർധനയും മൂന്നിന് 160 രൂപയുടെ വർധനയും ഇന്നലെ 80 രൂപയുടെ വർധനയും സ്വർണവിലയിൽ ഉണ്ടായി. നാല് ദിനം കൊണ്ട് ആകെ 1,680 രൂപയുടെ വർധനയാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 40 രൂപ വർധിച്ച് 9,130 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.