Sections

Gold Rate | Gold Price Today in Kerala | മൂന്ന് ദിവസത്തെ ഇടിവിന് പിന്നാലെ വീണ്ടും കുതിച്ച് സ്വർണവില

Wednesday, Jun 11, 2025
Reported By Admin
Gold Price Rises by ₹600 in Kerala After Three-Day Decline

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ആവർത്തിച്ച് പോന്ന വിലയിടിവിന് പിന്നാലെ ഇന്ന് സ്വർണത്തിന് വൻ വില വർധന. ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,160 രൂപയിലേക്ക് ഉയർന്നു.

നേരത്തെ ജൂൺ 5-6 തീയതികളിൽ 73,040 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് ജൂൺ ഏഴിന് 1,200 രൂപയുടെ വൻ ഇടിവ് നേരിടുകയും തുടർന്ന് തിങ്കളാഴ്ച 200 രൂപയുടെ ഇടിവ് സംഭവിക്കുകയും ഇന്നലെ 80 രൂപയുടെ നേരിയ ഇടിവ് സംഭവിക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസം കൊണ്ട് ആകെ 1,480 രൂപയുടെ ഇടിവ് സ്വർണവിലയിൽ സംഭവിച്ചിരുന്നു.

ജൂൺ ഒന്നിന് 71,360 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിനാണ് ജൂൺ 2,3,4,5 തീയതികളിലെ തുടർച്ചയായ വില വർധനവിന്റെ ഫലമായി ജൂൺ അഞ്ചിന് 73,040 രൂപയിലേക്ക് ഉയർന്നത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 75 രൂപ വർധിച്ച് 9,020 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.