Sections

മൂന്ന് ദിനം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വർധന

Tuesday, Jun 11, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ മാറ്റമില്ലാതെ സ്വർണവിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 120 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 52,680 രൂപയിലേക്ക് ഉയർന്നു. നേരത്തെ ജൂൺ 7ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 54,080 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിനാണ് തൊട്ടടുത്ത ദിവസം 1,520 രൂപ എന്ന റെക്കോർഡ് ഇടിവിലൂടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 52,560 രൂപയിലേക്ക് കൂപ്പുകുത്തിയത്. തുടർന്ന് കഴിഞ്ഞ രണ്ട് ദിനവും വിലയിൽ മാറ്റമില്ലാതെ തുടരുകയുമായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 15 രൂപയുടെ വർധനവിലൂടെ 6,585 രൂപയായി ഉയർന്നു.

24 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് 136 രൂപയുടെ വർധനവിലൂടെ 57,472 രൂപയിലേക്ക് ഉയർന്നപ്പോൾ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 17 രൂപയുടെ വർധനവിലൂടെ 7,184 രൂപയായും ഉയർന്നു.

പതിനെട്ട് കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് 96 രൂപയുടെ വർധന ഇന്നുണ്ടായി. 43,104 രൂപയാണ് 18 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വർധിച്ചത് 12 രൂപ. 5,388 രൂപയ്ക്കാണ് 18 കാരറ്റ് ഒരു ഗ്രാം സ്വർണം ഇന്ന് വിൽപ്പന നടക്കുന്നത്.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.