Sections

Gold Rate | Gold Price Today in Kerala | രണ്ട് ദിവസത്തെ ഇടിവിന് പിന്നാലെ സ്വർണവിലയിൽ വീണ്ടും വർധന; 400 രൂപ കൂടി

Wednesday, Jun 18, 2025
Reported By Admin
Gold Price Rises Again in Kerala After Two-Day Dip – Reaches ₹74,000 Per Sovereign

സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസം രേഖപ്പെടുത്തിയ വിലക്കുറവിന് പിന്നാലെ, ഇന്ന് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വർണവില വീണ്ടും 74,000 രൂപ എന്ന നിലയിലെത്തി.

ജൂൺ മാസം ആരംഭത്തിൽ 71,360 രൂപ എന്ന താഴ്ന്ന നിരക്കിൽ ആരംഭിച്ച സ്വർണവില, ജൂൺ 14ന് 74,560 രൂപ എന്ന സർവ്വകാല റെക്കോർഡ് ഉയരത്തിലേക്ക് എത്തി. എന്നാൽ അതിനുശേഷം ജൂൺ 16ന് 120 രൂപയുടെ ഇടിവും, ജൂൺ 17ന് 840 രൂപയുടെ ഇടിവും രേഖപ്പെടുത്തി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 50യുടെ വർധനവുണ്ടായി, ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 9,250 ആയി ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.