- Trending Now:
സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. ജൂലൈ മാസം ആരംഭ ദിനമായി ഇന്നലെ വില വർധനയോടെ വിപണി ആരംഭിച്ച സ്വർണം ഇന്നും ആ ട്രെന്റ് ആവർത്തിച്ചു. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,520 രൂപയിലേക്ക് ഉയർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 840 രൂപയുടെ വർധനയാണ് സംഭവിച്ചത്.
നേരത്തെ, ജൂൺ മാസത്തിന്റെ പകുതി വരെ വില വർധനവിന്റെ ട്രെന്റ് തുടർന്ന സ്വർണത്തിന് ബാക്കി പകുതിയിൽ വില ഇടിവാണ് സംഭവിച്ചത്. ഇതെത്തുടർന്ന് ജൂൺ ഒന്നിന് 71,360 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് ജൂൺ 14 ആയപ്പോഴേയ്ക്കും 3,200 രൂപയുടെ വർധന ഉണ്ടാകുകയും സ്വർണവില അതിന്റെ റെക്കോർഡ് ഉയരമായ 74,560 രൂപയിലേക്ക് കുതിച്ചെത്തുകയും ചെയ്തിരുന്നു. പിന്നീടുള്ള ദിവസങ്ങളിലെ വില ഇടിവിനെത്തുടർന്ന് ജൂൺ 30 ആയപ്പോഴേക്കും 3,240 രൂപയുടെ ഇടിവിനെത്തുടർന്ന് 71,320 രൂപയിലേക്ക് ഒരു പവൻ സ്വർണത്തിന്റെ വില താഴുകയും ചെയ്തിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 45 രൂപ ഉയർന്ന് 9,065 രൂപയിലേക്ക് എത്തി.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.