- Trending Now:
സംസ്ഥാനത്ത് ജൂലൈ മാസം ആരംഭിച്ചതിൽപിന്നെ കഴിഞ്ഞ മൂന്ന് ദിവസമായി തുടർന്ന് പോന്ന വിലയിലെ വർധനവിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ ഇടവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,400 രൂപയിലേക്ക് താഴ്ന്നു.
നേരത്തെ, ജൂൺ മാസത്തിൽ 14,15 തീയതികളിൽ സ്വർണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 74,560 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ വില ഇടിഞ്ഞതിനെത്തുടർന്ന് ജൂൺ 30 ആയപ്പോഴേയ്ക്കും 71,320 രൂപ എന്ന നിലയിലേക്ക് വില താഴ്ന്നിരുന്നു. എന്നാൽ ജൂലൈ മാസം ആരംഭിച്ചതിൽ പിന്നെ വില തുടർച്ചയായി ഉയരുകയായിരുന്നു. ജൂലൈ 1ന് 840 രൂപ ഉയർന്നപ്പോൾ രണ്ടിന് 360 രൂപയുടെ വർധനയും ഇന്നലെ 320 രൂപയുടെ വർധനയും ഒരു പവൻ സ്വർണത്തിന്റെ വിലയിൽ സംഭവിച്ചിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 55 രൂപ കുറഞ്ഞ് 9,050 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.