- Trending Now:
സംസ്ഥാനത്ത് ജൂൺ മാസം അവസാന ദിനങ്ങളിൽ സംഭവിച്ച തുടർച്ചയായ വില ഇടിവിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ വൻ വർധന. ജൂലൈ മാസം ആരംഭം തന്നെ 840 രൂപയുടെ വർധനയോടെ സ്വർണവില കുതിക്കുകയായിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,160 രൂപയിലേക്ക് ഉയർന്നു.
നേരത്തെ ജൂൺ 14,15 തീയതികളിൽ സ്വർണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 74,560 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് വില ഇടിയുകയായിരുന്നു. ജൂൺ 16 മുതൽ 22 വരെ വിലയിൽ ഏറ്റക്കുറച്ചിലുകളോടെ തുടർന്ന സ്വർണത്തിന് ജൂൺ 23 മുതൽ തുടർച്ചയായി വില ഇടിവ് സംഭവിക്കുകയായിരുന്നു. ജൂൺ 30 ആയപ്പോഴേയ്ക്കും 71,320 രൂപ എന്ന ജൂൺ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കും സ്വർണവില എത്തിയിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 105 രൂപ വർധിച്ച് 9,020 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.