Sections

Gold Rate | Gold Price Today in Kerala | വിലയിലെ ഏറ്റക്കുറച്ചിൽ തുടർന്ന് സ്വർണം; ഇന്ന് 200 രൂപയുടെ വർധന

Friday, May 30, 2025
Reported By Admin
Gold Price Rises by ₹200 in Kerala After ₹320 Drop: Latest Rate at ₹71,360 per Pavan

സംസ്ഥാനത്ത് വിലയിലെ ഏറ്റക്കുറച്ചിലുകൾ ആവർത്തിച്ച് സ്വർണം. ഇന്നലെ 320 രൂപയുടെ ഇടിവ് നേരിട്ട സ്ഥാനത്ത് ഇന്ന് 200 രൂപയുടെ വർധനയാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്. ഇന്നത്തെ വർധനയോടെ ഒരു പവൻ സ്വർണത്തിന്റെ വില 71.360 രൂപയിലേക്ക് ഉയർന്നു.

തിങ്കളാഴ്ച 320 രൂപയുടെ ഇടിവോടെ 71,600 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് ചൊവ്വാഴ്ച രാവിലെ 360 രൂപ വർധിക്കുകയും ഉച്ചയ്ക്ക് ശേഷം 480 രൂപ ഇടിയുകയും ചെയ്തിരുന്നു. തുടർന്ന് 71,480 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് ബുധനാഴ്ച വിലയിൽ മാറ്റമില്ലാതെ തുടരുകയും ചെയ്തിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 25 രൂപ വർധിച്ച് 8,920 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.