Sections

കുട്ടികൾക്കായി ഗൊയ്‌ഥെ-സെൻട്രം ജർമൻ ഭാഷാ കോഴ്‌സ് ആരംഭിക്കുന്നു

Monday, Jul 06, 2026
Reported By Admin
Goethe-Zentrum Launches German A1 Language Course for Children in Thiruvananthapuram

തിരുവനന്തപുരം: ജർമൻ സാംസ്‌കാരിക കേന്ദ്രമായ ഗൊയ്‌ഥെ-സെൻട്രം കുട്ടികൾക്കായി ജർമൻ ഭാഷാ കോഴ്‌സ് ആരംഭിക്കുന്നു. 10 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി എ വൺ (A1) കോഴ്‌സ് ആണ് തുടങ്ങുന്നത്.

ജവഹർ നഗറിലെ ഗൊയ്‌ഥെ-സെൻട്രത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 5 മുതൽ 6.30 വരെയാണ് ക്ലാസ്. കുട്ടികൾക്ക് അനുയോജ്യമായ പഠനരീതിയിലുള്ള എ വൺ കോഴ്‌സിലൂടെ ജർമൻ ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള പരിശീലനം നേടാനാകും.

എ1 കോഴ്‌സിൽ എ1.1, എ1.2 ലെവലുകൾ ഉൾപ്പെടുന്നു. ഇത് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകും. എ1.1 കോഴ്‌സ് ഏപ്രിലിൽ അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്ക്, ബന്ധപ്പെടുക: 0471 2300777 / 9745160067. ഇമെയിൽ: office@goethe-zentrum.org.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.