Sections

ചാവറ ഹാളിൽ ഗൊയ്‌ഥെ ഒരുക്കുന്ന ഫുട്‌ബോൾ ഇതിവൃത്തമായ 'ദെയർ ഗൺസ് ഗ്രോസെ ട്രവും ചലച്ചിത്ര പ്രദർശനം

Tuesday, Jul 14, 2026
Reported By Admin
Goethe Zentrum Hosts Free Football Film Screening in Kerala

കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് മാറ്റ് കൂട്ടുന്ന ചലച്ചിത്ര പ്രദർശനവുമായി ജർമ്മൻ ഭാഷാ-സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രം എത്തുന്നു. ഫുട്ബോൾ ഇതിവൃത്തമായ ഉയർന്ന റേറ്റിംഗുള്ള ചിത്രങ്ങളിലൊന്നായ 'ദെയർ ഗൺസ് ഗ്രോസെ ട്രവും'(ലെസൺസ് ഓഫ് എ ഡ്രീം) ആണ് പ്രദർശിപ്പിക്കുന്നത്.

ബാനർ ഫിലിം സൊസൈറ്റിയുമായി സഹകരിച്ച് ജൂലായ് 15 ന് വൈകുന്നേരം 6.30 യ്ക്ക് ന് ചാവറ ലൈബ്രറി ഹാളിൽ ചിത്രം പ്രദർശിപ്പിക്കും.

ജർമ്മൻ ഫുട്ബോളിൻറെ ചരിത്രത്തിൽ നിന്ന് ഒഴിച്ചുകൂടാനാകാത്ത കോൺറാദ് കോച്ചിൻറെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രമാണ് 'ദെയർ ഗൺസ് ഗ്രോസെ ട്രവും'.

സെബാസ്റ്റ്യൻ ഗ്രോബ്ലറിൻറെ സംവിധാനത്തിൽ 2011 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ തിരക്കഥ ഫിലിപ്പ് റോത്തിൻറേതാണ്.

പത്തൊൻപതാം നൂറ്റാണ്ടിൽ ജർമ്മനിയിലെ ഒരു ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപകനായിരുന്നു കോൺറാദ് കോച്ച്. തൻറെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് സംസ്കാരത്തിലും ഭാഷയിലും പ്രാവീണ്യം നേടിക്കൊടുന്നതിനായി ഫുട്ബോളിലേക്ക് എത്തിക്കുന്നതിൻറെ കഥ പറയുന്ന ചിത്രമാണിത്. ജർമ്മനിയിലെ ആദ്യത്തെ ഡോക്യമെൻറഡ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത് കോൺറാദ് കോച്ചും അദ്ദേഹത്തിൻറെ സഹപ്രവർത്തകനായ ഓഗസ്റ്റ് ഹെർമാനും ചേർന്നാണ്.

പൊതുജനങ്ങൾക്ക് ചലച്ചിത്ര പ്രദർശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.