Sections

2026ൽ ഗോദ്റെജിൻറെ പുതിയ സ്മാർട്ട് എസികൾ വിപണിയിലേക്ക് - ലക്ഷ്യം 30 മുതൽ 40 ശതമാനം വരെ വളർച്ച

Friday, Mar 27, 2026
Reported By Admin
Godrej Launches Smart AC Range for Summer 2026

കൊച്ചി: രാജ്യമൊട്ടാകെ വേനൽ കടുത്തു തുടങ്ങുന്ന സാഹചര്യത്തിൽ ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പിൻറെ അപ്ലയൻസസ് ബിസിനസ് വിഭാഗം 2026ലേക്കുള്ള പുതുക്കിയതും ഭാവിയിലേക്ക് സജ്ജമാക്കിയതുമായ എയർ കണ്ടീഷണർ പോർട്ട്ഫോളിയോ പുറത്തിറക്കി.

2026ലെ ഈ വേനൽക്കാല പോർട്ട്ഫോളിയോയിൽ ഒന്ന് മുതൽ നാല് ടൺ വരെയുള്ള സ്പ്ലിറ്റ് എസികൾ, കാസറ്റ് എസികൾ, ടവർ എസികൾ, വിൻഡോ എസികൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന ടൺ ശേഷിയുള്ള മോഡലുകൾക്കാണ് ഇതിൽ മുൻഗണന നൽകിയിരിക്കുന്നത്. 5-സ്റ്റാർ, 3-സ്റ്റാർ എനർജി റേറ്റിംഗുകളിൽ ലഭ്യമായ ഈ ഉൽപ്പന്നനിരയിൽ സ്മാർട്ട് എസികൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള സമീപനത്തിൻറെ ഭാഗമായി സ്മാർട്ട് പോർട്ട്ഫോളിയോയിൽ വിപ്ലവകരമായ ഒരു മാറ്റമാണ് ബ്രാൻഡ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ എസി വിപണിയിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന 'സ്മാർട്ട് സിങ്ക് ടെക്നോളജി' ഇതിൻറെ പ്രത്യേകതയാണ്. സ്മാർട്ട് സിങ്ക് സൗകര്യമുള്ള വൈ-ഫൈ എനേബിൾഡ് ഗോദ്റെജ് എസികൾക്ക് മുറിയിലെ സ്മാർട്ട് ഫാനിനെ സ്വയം നിയന്ത്രിക്കാനും സാധിക്കും. ഇതിലൂടെ രാത്രിയിൽ ഫാൻ ഓൺ ചെയ്യാനോ ഓഫ് ചെയ്യാനോ ഉപഭോക്താക്കൾ എഴുന്നേൽക്കേണ്ടി വരുന്നില്ല. മികച്ച ഉറക്കം നൽകാനായി എസി തന്നെ ഫാനിൻറെ വേഗതയും സ്വയം നിയന്ത്രിക്കും.

സ്മാർട്ട് സിങ്കിന് പുറമെ ഐഒടി സൗകര്യമുള്ള ഈ എസികളിൽ എളുപ്പത്തിലുള്ള ഊർജ്ജ നിരീക്ഷണം, ഫിൽട്ടർ ക്ലീനിംഗ് അലേർട്ടുകൾ, ഓൺ/ഓഫ് ടൈമറുകൾ, സ്മാർട്ട് ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഡിസൈനിന് മുൻഗണന നൽകുന്ന ഗോദ്റെജിൻറെ ശൈലി വിളിച്ചോതുന്നതാണ് പുതിയ ഇയോൺ മാഗ്നസ് സീരീസ്. ഗ്ലോസ് ബ്ലാക്ക്, മാറ്റ് സിൽവർ, ഷാംപെയ്ൻ ഗോൾഡ്, എലഗൻറ് വൈറ്റ്, മിറർ ഫിനിഷ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. കൂടാതെ സ്ലീക് ഗ്രേ നിറത്തിലുള്ള ഇയോൺ നിംബസ്, മോണോലിത്തിക് ഇയോൺ റീഗാലിസ് എസികളും പോർട്ട്ഫോളിയോയിലുണ്ട്.

'ഉപഭോക്താക്കൾക്ക് അർത്ഥവത്തായ മൂല്യം ഉറപ്പാക്കുന്ന നൂതന ആശയങ്ങളാണ് തങ്ങളുടെ പ്രവർത്തനങ്ങളുടെ കാതൽ എന്ന് ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പ് അപ്ലയൻസസ് ബിസിനസ് മേധാവി കമൽ നന്ദി പറഞ്ഞു. എസി വിപണിയിൽ വലിയ വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നിട്ടും ഗോദ്റെജ് എസികൾ ഗണ്യമായ വളർച്ച കൈവരിച്ചു. തങ്ങളുടെ മൂല്യാധിഷ്ഠിത ഉൽപ്പന്നങ്ങളുടെയും സുതാര്യമായ അഞ്ച് വർഷത്തെ സമഗ്ര വാറൻറിയുടെയും വിപുലമായ വിപണന ശൃംഖലയുടെയും പിൻബലത്തിൽ ഈ വേനൽക്കാലത്ത് 30 മുതൽ 40 ശതമാനം വരെ വളർച്ചയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാർച്ചിൽ തന്നെ കടുത്ത ചൂട് രേഖപ്പെടുത്തിയതിനാൽ വരാനിരിക്കുന്ന വേനൽക്കാലം കഠിനമായിരിക്കുമെന്നും തങ്ങളുടെ എഐ അധിഷ്ഠിത എസികൾ മികച്ച കൂളിംഗും ഒപ്പം ഊർജ്ജക്ഷമതയും ഉറപ്പാക്കുമെന്നും ഗോദ്റെജ് അപ്ലയൻസസ് എസി വിഭാഗം പ്രൊഡക്റ്റ് ഗ്രൂപ്പ് ഹെഡ് സബ്യസാചി ഗുപ്ത പറഞ്ഞു. മികച്ച എയർ ?????, ഫോർ വേ സ്വിംഗ് തുടങ്ങിയ സവിശേഷതകളും ഈ എസികളിലുണ്ട്. ഗ്യാസ് റീഫില്ലിംഗ്, ടെക്നീഷ്യൻ വിസിറ്റ്, റിമോട്ട് റീപ്ലേസ്മെൻറ് എന്നിവയുൾപ്പടെയുള്ള അഞ്ച് വർഷത്തെ സമഗ്ര വാറൻറി, ലളിതമായ ഇഎംഐ സൗകര്യങ്ങൾ, സീറോ ഡൗൺ പേയ്മെൻറ് ഓപ്ഷനുകൾ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് മികച്ച മൂല്യം നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലുടനീളമുള്ള അംഗീകൃത സ്റ്റോറുകളിലും പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഗോദ്റെജ് എസികൾ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.