Sections

പ്രീമിയം ഉൽപ്പന്നങ്ങളുടെ വിപുല ശ്രേണിയുമായി ഗോദ്‌റെജ്

Friday, Oct 06, 2023
Reported By Admin
Godrej Home Appliances

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിൻറെ ഭാഗമായ ഗോദ്റെജ് അപ്ലയൻസസ് ഉൽസവ കാലത്തിന് മാറ്റു കൂട്ടാൻ പുതിയ പ്രീമിയം ഉൽപ്പന്നങ്ങളുടെ ശ്രേണി അവതരിപ്പിക്കുന്നു.ഈ വർഷം പ്രീമിയം വിഭാഗത്തിൽ 30 ശതമാനം വളർച്ച ലക്ഷ്യമിട്ടാണ് ഗോദ്റെജ് അപ്ലയൻസസ് സാങ്കേതിക വിദ്യയ്ക്കൊപ്പം കൂടുതൽ ഫീച്ചറുകളോടെ പ്രീമിയം വിഭാഗത്തിൽ ഉൾപ്പടെ ശ്രേണി വിപുലമാക്കിയത്. റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീൻ, എയർ കണ്ടീഷണർ, എയർ കൂളേഴ്സ്, മൈക്രോവേവ് ഓവൻ, ഡീപ് ഫ്രീസറുകൾ, ഡിഷ് വാഷറുകൾ തുടങ്ങി 350 ലധികം ഉൽപ്പന്നങ്ങളുടെ ശ്രേണിയാണ് ഉപഭോക്താക്കൾക്കായി ഗോദ്റെജ് ഒരുക്കിയിരിക്കുന്നത്.

Godrej Appliances

670ലിറ്റർ പ്രീമിയം 'ഇയോൺ വെൽവെറ്റ് 4-ഡോർ റഫ്രിജറേറ്റർ' ഗോദ്റെജ് അവതരിപ്പിച്ചത് ഈയിടെയാണ്. വിവിധ മോഡുകളിലേക്ക് മാറ്റാനും അഡ്വാൻസ്ഡ് നിയന്ത്രണങ്ങളുമുണ്ട്. ഏറെ സ്വീകാര്യമായ എഡ്ജ് മാർവൽ ശ്രേണിയിലെ 400ലിറ്റർ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റർ, ഉയർന്ന ശേഷിയുള്ള ആധുനിക ഫീച്ചറുകളുള്ള 250 ലിറ്റർ സിംഗിൾ ഡോർ റഫ്രിജറേറ്ററും ഉൾപ്പെടുന്നു. സ്റ്റീം വാഷ് സാധ്യമായ ടോപ്പ് ലോഡ്, ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകൾ അവതരിപ്പിച്ചു. നാനോ കോട്ടിങ്ങോടു കൂടിയ ആൻറി-വൈറൽ ഫിൽറ്ററുകൾ ഐ-സെൻസ്, 5ഇൻ വൺ കൺവേർട്ടിബിൾ സാങ്കേതിക വിദ്യയിൽ കൂടുതൽ വിശാലമായ ഇൻഡോർ യൂണിറ്റ് 1.1 ടിആർ, 1.7 ടിആർ ടർബോ ചിൽ എയർ കണ്ടീഷണറുകളും അവതരിപ്പിച്ചു. വൈദ്യുതി ലാഭിക്കുന്ന 5.4 ഐഎസ്ഇഇആർ 'സൂപ്പർ എഫിഷ്യൻറ് എസികൾ'കളും ഉൾപ്പെടുന്നു. 'എഡ്ജ് സ്നോചിൽ എയർ കൂളേഴ്സ്', 5 സ്റ്റാർ ഡീപ് ഫ്രീസേഴ്സ് എന്നിവയും ഈ ശ്രേണിയോടൊപ്പം അവതരിപ്പിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.