Sections

മുൻനിര ബ്രാൻഡുകളിൽ നിരവധി ഇളവുകളും ആനുകൂല്യങ്ങളുമായി ഐസിഐസിഐ ബാങ്ക്

Thursday, Oct 05, 2023
Reported By Admin
ICICI Festive Bonanza

കൊച്ചി: ഉൽസവ കാലത്തിനു മുന്നോടിയായി ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്കായി 26,000 രൂപ വരെയുള്ള ഇളവുകളും ആനുകൂല്യങ്ങളും കാഷ്ബാക്കുകളും പ്രഖ്യാപിച്ചു. ബാങ്കിൻറെ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ, ഇൻറർനെറ്റ് ബാങ്കിങ്, റുപെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള യുപിഐ, കാർഡ് ലെസ്സ് ഇഎംഐ തുടങ്ങിയവയിലൂടെ ഈ ആനുകൂല്യങ്ങൾ നേടാം. ബാങ്കിൻറെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള നോ കോസ്റ്റ് ഇഎംഐയിലൂടെയും ഈ ആനൂകൂല്യങ്ങൾ നേടാം.

ഫ്ലിപ്പ്കാർട്ട് ദി ബിഗ് ബില്യൺ ഡെയ്സ്, മിന്ത്ര ബിഗ് ഫാഷൻ ഫെസ്റ്റിവൽ, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, ടാറ്റാ നിയോ ദി ഗ്രാൻറ് സെയിൽ തുടങ്ങിയവയിൽ ആകർഷകങ്ങളായ ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോൺ 15 നോ കോസ്റ്റ് ഇഎംഐയിൽ പ്രത്യേക ആനുകൂല്യങ്ങളുമുണ്ട്.

തങ്ങളുടെ ഉപഭോക്താക്കളെ സംബന്ധിച്ച് പ്രസക്തമായ ആനുകൂല്യങ്ങൾ പ്രദാനം ചെയ്യാൻ മുൻനിര ബ്രാൻഡുകളുമായും ഇ-കോമേഴ്സ് സംവിധാനങ്ങളുമായും തങ്ങൾ പങ്കാളിത്തമുണ്ടാക്കിയിട്ടുണ്ടെന്ന് ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ഝാ പറഞ്ഞു. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള യുപിഐ ഇടപാടുകൾ, കാർഡ് ലെസ്സ് ഇഎംഐ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകും. ഇതുകൂടാതെ ഭവന വായ്പ, വാഹന വായ്പ, ഇരുചക്രവാഹന വായ്പ തുടങ്ങിമറ്റു ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഉത്സവ ഓഫറുകളും അവതരിപ്പിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.