Sections

സൗന്ദര്യസംരക്ഷണത്തിൽ ഗ്ലിസറിന്റെ അത്ഭുതഗുണങ്ങൾ

Sunday, May 11, 2025
Reported By Soumya
Beauty Benefits of Glycerin for Oily and Dry Skin – Uses & Home Remedies

ഇന്ന് വിപണിയിൽ ലഭിക്കുന്ന മിക്ക ഉല്പന്നങ്ങളിലും ഗ്ലിസറിൻ അടങ്ങിയിട്ടുണ്ട്. എണ്ണമയം കൂടുതലുള്ള ചർമ്മമാണെങ്കിലും വരണ്ട ചർമ്മം ആണെങ്കിലും സൗന്ദര്യ സംരക്ഷണത്തിനായി ഗ്ലിസറിൻ അടങ്ങിയ ഉൽപ്പന്നങ്ങൾ ഫലപ്രദമാണ്. ചർമ്മത്തിൽ പല തരത്തിൽ ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ ഗ്ലിസറിന് കഴിവുണ്ട്. മുഖക്കുരു അകറ്റാനും അധിക എണ്ണ നീക്കാനും വരണ്ട ചർമ്മത്തിന് പ്രതിവിധിയാകാനുമെല്ലാം ഗ്ലിസറിന് കഴിയും.അധിക എണ്ണമയം ഇല്ലാതാക്കുക, മുഖക്കുരുവും മൃതകോശങ്ങളും നീക്കം ചെയ്യുക തുടങ്ങി നിരവധി ഗുണങ്ങളാണ് ഗ്ലിസറിനുള്ളത്. എന്നാൽ മറ്റ് ബ്യൂട്ടി പ്രോഡക്റ്റുകളെ പോലെ തന്നെ കൈകളിലോ മറ്റോ ടെസ്റ്റ് ചെയ്തതിന് ശേഷം മാത്രമെ ഗ്ലിസറിനും ഉപയോഗിക്കാവൂ.

  • ഗ്ലിസറിൻ ഒരു മികച്ച ക്ലെൻസറാണ്. ഒരു ടീസ്പൂൺ ഗ്ലിസറിനിലേയ്ക്ക് രണ്ട് ടീസ്പൂൺ പാൽ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് നന്നായി പുരട്ടി അല്പനേരത്തിന് ശേഷം കഴുകി കളയാം.
  • അല്പം വെള്ളത്തിൽ ഗ്ലിസറിൻ ലയിപ്പിച്ച ശേഷം മുഖത്ത് പുരട്ടാം. അല്ലെങ്കിൽ റോസ് വാട്ടറിൽ ചേർത്ത് യോജിപ്പിച്ച ശേഷം മുഖത്ത് സ്പ്രേ ചെയ്യുക.
  • ഗ്ലിസറിൻ ഏറ്റവും ഫലപ്രദമായ മോയ്സ്ചറൈസറുകളിൽ ഒന്നാണ്, കാരണം ഇത് നിങ്ങളുടെ ചർമ്മത്തെ വായുവിൽ നിന്ന് ഈർപ്പം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഗ്ലിസറിൻ കൊണ്ട് തയ്യാറാക്കുന്ന മോയ്സ്ചറൈസർ പതിവായി പ്രയോഗിച്ചാൽ ചർമ്മം എപ്പോഴും മൃദുവും ജലാംശമുള്ളതുമാക്കി നിലനിർത്തും.
  • വിറ്റാമിൻ ഇ ഓയിൽ, വാസ്ലിൻ, ഗ്ലിസറിൻ എന്നിവ തുല്യ ഭാഗങ്ങളിൽ കലർത്തി കുളിക്കുന്നതിന് മുമ്പ് ചർമ്മത്തിൽ പുരട്ടുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് വ്യത്യാസം കാണും.
  • മുഖത്ത് കാണപ്പെടുന്ന ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവ നീക്കം ചെയ്യാൻ ഗ്ലിസറിൻ ഉപയോഗിക്കാം.
  • വരണ്ട ചർമ്മമുള്ളവർ ധൈര്യമായി ഗ്ലിസറിൻ ഉപയോഗിച്ചോളൂ. അൽപം ഗ്ലിസറിൻ വെള്ളവുമായി ചേർത്ത് ദിവസവും കൈകളിലും കാലുകളിലുമൊക്കെ പുരട്ടാം. ദിവസവും രണ്ട് നേരമെങ്കിലും പുരട്ടുക. വരണ്ട ചർമ്മം അകറ്റാൻ നല്ലൊരു പ്രതിവിധിയാണ് ഗ്ലിസറിൻ.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.