Sections

പേജസ് ഓഫ് പ്രോമിസ്: ഗിവ്ഹെസ് അലൈ ഫൗണ്ടേഷൻ ആദിവാസി കുട്ടികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു

Thursday, Jun 26, 2025
Reported By Admin
Givehas Ally Foundation Distributes School Kits to Tribal Students Through ‘Pages of Promise’

തൃശ്ശൂർ: വിദ്യാഭ്യാസത്തിലൂടെ പുതു തലമുറയെ ശാക്തീകരിക്കാൻ ഉദ്ദേശിച്ചുള്ള പ്രവർത്തനത്തിന്റെയൊരു ഭാഗമായി, ഗിവ്ഹെസ് അലൈ ഫൗണ്ടേഷൻ 'പേജസ് ഓഫ് പ്രോമിസ്' എന്ന പദ്ധതിയിലൂടെ ചിമ്മിനി ആദിവാസി കോളനിയിൽ 15 കുട്ടികൾക്ക് സ്കൂൾ ബാഗുകളും പുസ്തകങ്ങളും ശനിയാഴ്ച വിതരണം ചെയ്തു.

ഫൗണ്ടേഷൻ ഡയറക്ടർമാരായ സരിത മുരളി, സ്വാതി സ്വാമിനാഥൻ എന്നിവർ നേതൃത്വം നൽകിയ ഈ പദ്ധതിയിൽ, ഏറ്റവും ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, ബാഗ്, കുട എന്നിവ കൈമാറി.

ഈ മാസം ആദ്യം എറണാകുളം ജില്ലയിലെ എടമലയാർ അണക്കെട്ടിനു സമീപമുള്ള പൊങ്ങിഞ്ചുവട് ആദിവാസി കോളനിയിൽ, 20 വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ, പഠനസാമഗ്രികൾ, കൂടാതെ 'അഗ്നി ചിറകുകൾ' എന്ന പുസ്തകത്തിന്റെ പകർപ്പുകൾ വിതരണം ചെയ്തിരുന്നു. അതോടൊപ്പം, കുട്ടികളുടെ വായനാശീലങ്ങൾ വളർത്തുവാൻ ലക്ഷ്യമിട്ട് ഒരു ചെറിയ ലൈബ്രറി സ്ഥാപിക്കാൻ ഫൗണ്ടേഷൻ പദ്ധതിയിടുന്നുണ്ട്.

കുട്ടികളിലെ സഭാകമ്പം അകറ്റുക ആത്മവിശ്വാസം വളർത്തുക എന്ന ലക്ഷ്യത്തോടെ ഫൗണ്ടേഷൻ വോളണ്ടീയറും നാടകകലാകാരനുമായ സുനിൽ ഇന്ററാക്ടീവ് സെഷൻ നയിച്ചു.

'പഠനോപകരണങ്ങൾ മാത്രം നൽകുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം, ഒരു മികച്ച ഭാവി പടുത്തുയർത്തുന്നതിന് ആത്മവിശ്വാസമുള്ളവരായി വിദ്യാർത്ഥികളെ വളർത്തുക, സമത്വത്തിലേക്കുള്ള പ്രഥമപടിയായ വിദ്യാഭ്യാസം നേടുന്നതിന് കുട്ടികളോടൊപ്പം ഞങ്ങൾക്കും ഭാഗമകാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്,' ഡയറക്ടർമാർപറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.