- Trending Now:
ജീവനക്കാര്‍ക്ക് ദീപാവലിക്ക് 1.2 കോടിയുടെ സമ്മാനം
ദീപാവലി ആഘോഷമാക്കാന്‍ ജീവനക്കാര്‍ക്ക് എട്ടു കാറും 19 ബൈക്കും സമ്മാനിച്ച് ജ്വല്ലറി ഉടമ. ചെന്നൈ ടി നഗറിലെ ചല്ലാനി ജ്വല്ലറി ഉടമ ജയന്തിലാല്‍ ചല്ലാനിയാണ് ജീവനക്കാരെ സമ്മാനം നല്‍കി ഞെട്ടിച്ചത്. ദീപവാലി ബോണസായി പണം പ്രതീക്ഷിച്ചിരുന്ന ജീവനക്കാര്‍ക്കാണ് ഏകദേശം 1.20 കോടി രൂപ വിലയുള്ള സമ്മാനങ്ങള്‍ നല്‍കിയത്.എട്ടുപേര്‍ക്ക് മാരുതി സുസുക്കി സ്വിഫ്റ്റും ഒന്‍പതു പേര്‍ക്ക് ഹോണ്ട ഷൈന്‍ ബൈക്കും പത്തു പേര്‍ക്ക് ഹോണ്ട ആക്ടീവ സ്‌കൂട്ടറുമാണ് നല്‍കിയത്.
കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ ദീപാവലി സമ്മാനം; 16,000 കോടി രൂപ അനുവദിച്ചു... Read More
ഒന്‍പതു വര്‍ഷം മുമ്പാണ് ചല്ലാനി ജൂവലറി ചെന്നൈ ടി നഗറില്‍ പ്രവര്‍ത്തനം തുടങ്ങിയത്. അന്നുമുതലുള്ള ജീവനക്കാര്‍ക്കാണ് മാരുതി സ്വിഫ്റ്റ് നല്‍കിയത്.മറ്റുള്ളവര്‍ക്ക് ഹോണ്ട ഷൈന്‍ ബൈക്കും ഹോണ്ടാ ആക്ടിവ സ്‌കൂട്ടറും നല്‍കി. തന്റെ ജ്വല്ലറിയുടെ വിജയത്തിന്റെ പ്രധാനകാരണം അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരാണെന്നും അവരെ സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് കരുതുന്നതെന്നും അതുകൊണ്ടാണ് അവര്‍ക്ക് കാറുകളും ബൈക്കുകളും സമ്മാനിച്ചതെന്നും ജയന്തിലാല്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.