- Trending Now:
തിരുവനന്തപുരം: ജന്തുജന്യരോഗങ്ങളെ യഥാസമയം മനസിലാക്കുവാനും പ്രതിരോധിക്കുവാനും ജീനോം ഡാറ്റാ സെന്റർ സഹായകമാകുമെന്ന് ജീനോമിക്, മൈക്രോബയോം വിദഗ്ദ്ധർ. കെ-ഡിസ്ക് ഇന്നവേഷൻ ദിനാചരണത്തിന്റെ ഭാഗമായി ഹോട്ടൽ ഹൈസിന്തിൽ സംഘടിപ്പിച്ച ശാസ്ത്ര സെമിനാറിലാണ് വിദഗ്ദ്ധർ കേരള ജീനോം സെന്ററിന്റെ പ്രധാന്യം വ്യക്തമാക്കിയത്. ഓരോ ജീവജാലങ്ങളിലും നടക്കുന്ന വകമാറ്റം കണ്ടെത്തുവാനും കൂടുതൽ പഠനം നടത്തുന്നതിനും സെന്റർ സഹായകമാകും. വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളെ കൃത്യമായി നിരീക്ഷിക്കുവാനും അവയെ സംരക്ഷിക്കുവാനും ജീനോം ഡാറ്റാ സെന്റർ ഉപകരിക്കുമെന്ന് യു.എസിലെ പ്രശസ്ത ഹ്യൂമൻ ജനറ്റിസിസ്റ്റ്ഡോ. ജഫ് വാൾ അഭിപ്രായപ്പെട്ടു. ജനിതക മാറ്റത്തെ കുറിച്ചുള്ള വ്യക്തത ലഭിക്കുന്നതോടെ രോഗ നിർണയം സുഗമമാക്കുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക മേഖലയിൽ കൂടുതൽ ഉത്പാദനക്ഷമതയും രോഗപ്രതിരോധശേഷിയുമുളള വിത്തുകൾ വികസിപ്പിച്ചെടുക്കുന്നതിനും കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ഗവേഷണങ്ങൾക്കും കേരള ജീനോം ഡാറ്റാ സെന്റർ ഉപകരിക്കുമെന്ന് കെ-ഡിസ്ക് സ്ട്രാറ്റജിക് അഡൈ്വസറും പ്രമുഖ ജീനോമിക് വിദഗ്ദ്ധനുമായ സാം സന്തോഷ് പറഞ്ഞു.
ഉൽപന്നവൽക്കരണം കേരളത്തിലെ സ്റ്റാർട്ടപ്പുകളെ ശക്തിപ്പെടുത്തും... Read More
അമിത മദ്യപാനം മൂലം മനുഷ്യ ശരീരത്തിലെ സൂക്ഷ്മാണുക്കളിലുണ്ടാകുന്ന മാറ്റമാണ് ആൽകൊഹോളിക് ഹെപ്പറ്റൈറ്റിസ് പോലുള്ള മാരക രോഗങ്ങൾക്ക് കാരണം. ഇത്തരത്തിലുള്ള രോഗങ്ങൾ നിർണയിക്കുവാനും അവയ്ക്ക് അനുസൃതമായ മരുന്നുകൾ കണ്ടെത്തുവാനും മൈക്രോബയോം മികവിന്റെ കേന്ദ്രത്തിന് സാധിക്കുമെന്ന് ബയോടെക്നോളജിസ്റ്റ് ഡോ. സതീഷ് ചന്ദ്രൻ സെമിനാറിൽ പറഞ്ഞു.
പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. എബി ഉമ്മൻ, കേരള സർവ്വകലാശാല കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്സ് വിഭാഗം മേധാവി പ്രൊഫ. ഡോ. അച്യുത് ശങ്കർ എസ്. നായർ, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ്, ഡോ. രമേശ് ഹരിഹരൻ, ഡോ. വിനോദ് സ്കറിയ, ബാബു ശിവദാസൻ, ഡോ. മുരളി ഗോപാൽ, ഡോ. പത്മനാഭ ഷേണായി തുടങ്ങിയവർ സെമിനാറിൽ വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ച് സംസാരിച്ചു.
രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്റ്റേറ്റ് പ്ലാനിങ് ബോർഡ് അംഗം ഡോ. ജിജു പി അലക്സ്, സാം സന്തോഷ്, കെ-ഡിസ്ക് എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ഡോ. കെ.എം എബ്രഹാം, കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പിവി ഉണ്ണികൃഷ്ണൻ, കെ-ഡിസ്ക് സീനിയർ കൺസൾട്ടന്റ് രാജു റീ തുടങ്ങിയവർ പങ്കെടുത്തു.കെ-ഡിസ്ക് ഇന്നവേഷൻ ദിനാചരണത്തിന്റെ സമാപന യോഗം ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മെക്രോബയോം മികവിന്റെ കേന്ദ്രം, ജീനോം ഡാറ്റാ സെന്റർ എന്നിവ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് മുതൽകൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻറെ ആദ്യ വനിതാ ടീമുമായി മിയ ബൈ തനിഷ്ക് സഹകരിക്കും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.