Sections

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻറെ ആദ്യ വനിതാ ടീമുമായി മിയ ബൈ തനിഷ്‌ക് സഹകരിക്കും

Tuesday, Mar 14, 2023
Reported By Admin
RCB

മിയ ബൈ തനിഷ്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻറെ വനിതാ ടീമിന്റെ പ്രിൻസിപ്പൽ സ്പോൺസർ


കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷനബിൾ ഫൈൻ ജുവല്ലറി ബ്രാൻഡുകളിലൊന്നായ മിയ ബൈ തനിഷ്ക് ക്രിക്കറ്റ് ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻറെ ആദ്യ പൂർണ വനിതാ ടീമുമായി പ്രിൻസിപ്പൽ സ്പോൺസർ എന്ന നിലയിൽ സഹകരിക്കുന്നു. വനിതാ ക്രിക്കറ്റിന് ദേശീയ തലത്തിൽ ഉചിതമായ സ്ഥാനം നേടിക്കൊടുക്കുന്നതിനുള്ള പ്രയത്നത്തിൽ ഈ പങ്കാളിത്തം ഏറെ സഹായകമാകും.

കഴിഞ്ഞ സീസണിൽ ഇന്ത്യൻ ഒളിമ്പിക് വനിതാ അത്ലിറ്റുകളുമായി വിജയകരമായി സഹകരിച്ച മിയ ബൈ തനിഷ്ക് ഓരോ ഇന്ത്യക്കാരുടേയും ഹൃദയത്തിലുള്ള കായിക രംഗമായ ക്രിക്കറ്റിൽ വനിതകളെ പ്രോൽസാഹിപ്പിക്കുന്നതിലൂടെ തങ്ങളുടെ ദീർഘകാല പ്രതിബദ്ധതയുമായി മുന്നോട്ടു പോകുകയാണ്. ഇന്ത്യൻ വനിതാ കായിക രംഗത്തിൻറെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറുന്ന ആർസിബിയുടെ ആദ്യ പൂർണ വനിതാ ടീമുമായി സഹകരിക്കുന്നതിലൂടെ മിയ ശക്തമായൊരു നീക്കമാണു നടത്തിയിരിക്കുന്നത്.

ജീവിതത്തിൻറെ വിവിധ തുറകളിലുള്ള വനിതകളെ പിന്തുണക്കുകയും അവരുടെ സംസ്ക്കാരത്തെ അംഗീകരിക്കുകയും ചെയ്യുന്ന ഊഷ്മള ബന്ധം വളർത്തുന്നതിൽ ബ്രാൻഡ് എന്നും മുൻനിരയിലുണ്ട്. ഈ രംഗത്തെ മിയയുടെ പങ്കാളിത്തം കൂടുതൽ ശക്തവും വൈവിധ്യപൂർണവും ആക്കുന്നതാണ് ഈ നീക്കം.

വലിയ ആവേശകരമായ ഒരു സംഭവമാണ് ആർസിബി വനിതാ ടീമുമായുള്ള തങ്ങളുടെ സഹകരണമെന്ന് മിയ ബൈ തനിഷ്ക് ബിസിനസ് മേധാവി ശ്യാമള രമണൻ പറഞ്ഞു. നേട്ടങ്ങൾ കൊയ്യുന്ന ആധുനീക വനിതയെ മിയ ആഘോഷിക്കുകയാണ്. അവൾ തികച്ചും സ്വതന്ത്രരും തങ്ങളുടെ തെരഞ്ഞെടുപ്പുകളെ കുറിച്ച് ഖേദമില്ലാത്തവരും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവളുമാണ്. അതിനു പുറമെ എല്ലാവരുടേയും ജീവിതം പ്രകാശ പൂർണമാക്കുകയും ചെയ്യുന്നു. എല്ലാ വനിതാ കളിക്കാരും സ്വതന്ത്രരും സ്വപ്നങ്ങൾ കാണുന്നവരും നേട്ടങ്ങൾ കൊയ്യുന്നവരും സ്വയം പ്രകടിപ്പിക്കുന്നവരും ആണെന്നും ശ്യാമള രമണൻ പറഞ്ഞു.

ഡബ്ല്യുപിഎൽ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട തങ്ങളുടെ കാഴ്ചപ്പാടിനോട് കൃത്യമായി യോജിച്ചു പോകുന്ന മിയ ബൈ തനിഷ്ക് ബ്രാൻഡുമായി സഹകരിക്കുന്നതിൽ ആർസിബിക്ക് ആവേശമുണ്ടെന്ന് ആർസിബി മേധാവിയും വൈസ് പ്രസിഡൻറുമായ രാജേഷ് മേനോൻ പറഞ്ഞു.

ടീം അംഗങ്ങളുടെ സജീവമായ വ്യക്തിത്വവും വൈവിധ്യവും കാത്തു സൂക്ഷിച്ചു കൊണ്ട് ആവേശകരമായൊരു ഷോർട്ട് ഫിലിമും ബ്രാൻഡ് അവതരിപ്പിക്കുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mia by Tanishq (@miabytanishq)


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.