Sections

അപകട മേഖലകളിൽ പ്രവർത്തിപ്പിക്കാനാകുന്ന റോബോട്ടുമായി ജെൻ റോബോട്ടിക്‌സ്

Saturday, Dec 13, 2025
Reported By Admin
Gen Robotics Unveils Semi-Humanoid Robot for Hazardous Tasks

തിരുവനന്തപുരം: അപകടകരമായ സാഹചര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുള്ള സെമി ഹ്യൂമനോയിഡ് റോബോട്ട് വികസിപ്പിച്ച് ജെൻ റോബോട്ടിക്സ്. മാൻഹോളുകൾ വൃത്തിയാക്കുന്നതിന് വിപ്ലവകരമായ ബാൻഡികൂട്ട് റോബോട്ട് വികസിപ്പിച്ചെടുത്ത സ്റ്റാർട്ടപ്പിൽ നിന്നുമാണ് ഏത് ഭൂവിഭാഗങ്ങളിലും വിനിയോഗിക്കാൻ കഴിയുന്ന ഈ ഹൈഡ്രോളിക് റോബോട്ടിൻറെ പിറവി.

കേരള സ്റ്റാർട്ടപ്പ് മിഷൻറെ നേതൃത്വത്തിൽ കോവളത്ത് നടക്കുന്ന ഹഡിൽ ഗ്ലോബൽ 2025 എക്സ്പോയിലാണ് ഈ റോബോട്ട് പ്രദർശിപ്പിച്ചത്. ഉപഭോക്താവിൻറെ ആവശ്യമനുസരിച്ച് ഖനന മേഖലകളിലും രക്ഷാദൗത്യത്തിനും അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനും പുറമേ ന്യൂക്ലിയർ പവർ പ്ലാൻറുകളിലും നിർമ്മാണ മേഖലയിലും മേഖലയിലും കട്ടിംഗ്, വെൽഡിംഗ്, ഗ്രൈൻഡിംഗ് തുടങ്ങി എംഎസ്എംഇ ആവശ്യങ്ങൾക്കും ഈ റോബോട്ടിൻറെ സേവനം പ്രയോജനപ്പെടുത്താം.

ഫയർ ആൻഡ് സേഫ്റ്റി രംഗത്തെ രക്ഷാപ്രവർത്തനങ്ങൾക്കും ഇത് മുതൽക്കൂട്ടാണ്. മനുഷ്യർക്ക് കടന്നുചെല്ലാൻ സാധിക്കാത്ത അപകടകരമായ സ്ഥലത്ത് ഇറങ്ങിച്ചെന്ന് സഹായഹസ്തം ഒരുക്കാൻ സാധിക്കുമെന്നത് മറ്റൊരു സവിശേഷതയാണ്.

വിർച്വൽ റിയാലിറ്റി ഉപയോഗിച്ച് ഉപഭോക്ത്യ സൗഹൃദമായി നിയന്ത്രിക്കാൻ സാധിക്കുമെന്നതാണ ഇതിൻറെ മറ്റൊരു പ്രത്യേകത. പൂർണ്ണമായും ഓട്ടോണമസ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതെങ്കിലും മാനുവൽ ആയും റിമോട്ട് ഉപയോഗിച്ചും ഇതിൻറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയും. റബ്ബർ ക്രൗളിംഗ് ട്രാക്കുള്ളതിനാൽ തന്നെ തീർത്തും ദുർഘടമായ സാഹചര്യങ്ങളിൽ എത്തിപ്പെടാൻ സാധിക്കുമെന്നുള്ള നേട്ടവുമുണ്ട്.

200 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള ഈ റോബോട്ടിന് 8 മണിക്കൂർ ബാറ്ററി ബാക്കപ്പുമുണ്ട്. ഒരു വർഷത്തോളം റിസർച്ച് നടത്തിയ ശേഷമാണ് ജെൻ റോബോട്ടിക്സ് ഈ ഹൈഡ്രോളിക് റോബോട്ട് വികസിപ്പിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.