Sections

തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി ഗൗതം അദാനി

Tuesday, Jan 10, 2023
Reported By admin
adani

കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്


വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി ഗൗതം അദാനി. ഇന്ത്യാ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദാനിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അടുപ്പമാണ് തന്നെ ധനികനാക്കിയതെന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദാനി പറഞ്ഞു. പ്രതിപക്ഷം ഭരിക്കുന്ന കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്. നിക്ഷേപം നടത്തിയ സംസ്ഥാനങ്ങളെല്ലാം ബിജെപി ഭരിക്കുന്നവയല്ല.

സംസ്ഥാന സർക്കാരുകളുമായൊന്നും പ്രശ്നങ്ങളില്ല. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലും, മമതാ ദീദിയുടെ പശ്ചിമ ബംഗാൾ, നവീൻ പട്നായിക്കിന്റെ ഒഡീഷ തുടങ്ങിയ ഇടങ്ങളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലും കഴിയുന്നത്ര നിക്ഷേപം നടത്തുകയാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.

രജത് ശർമ്മ അവതാരകനായ ആപ്പ് കി അദാലത്ത് പ്രോഗ്രാമിലായിരുന്നു വിമർശനങ്ങൾക്കെല്ലാം അദാനി എണ്ണിയെണ്ണി മറുപടി നൽകിയത്. വ്യക്തിപരമായ ഒരു സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദിയില്ഡ നിന്ന് ലഭിക്കുമെന്ന് കരുതേണ്ട, രാജ്യത്തിന് ഗുണകരമാകുന്ന നയങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്യാൻ കഴിയും, എന്നാൽ ഒരു നയമെന്നത് അദാനി ഗ്രൂപ്പിന് മാത്രമല്ല, രാജ്യത്തെ പൗരന്മാർക്കെല്ലാം ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ അടിക്കടിയുള്ള ചങ്ങാത്ത മുതലാളിത്ത ആരോപണങ്ങൾ, രാഷ്ട്രീയത്തിലെ ബിസിനസിന്റെ ഭാഗമാണെന്നും അദാനി തുറന്നടിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.