- Trending Now:
കോടീശ്വരന്‍ ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചു. ഇയാളുടെ സുരക്ഷയ്ക്കായി 33 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും.ഈ സെക്യൂരിറ്റിയുടെ ചിലവ് വ്യവസായ പ്രമുഖന്‍ തന്നെ വഹിക്കും.സുരക്ഷയ്ക്കായി ചെലവഴിക്കുന്ന തുക അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ വഹിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.ഇതിന് മുമ്പ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ചെയര്‍മാന്‍ മുകേഷ് അംബാനിക്കും ഭാര്യ നിതയ്ക്കും ഇസഡ് കാറ്റഗറി സുരക്ഷ ലഭിച്ചിരുന്നു. അവരുടെ സുരക്ഷയ്ക്കായി ചെലവഴിക്കുന്ന തുകയും മാസംതോറും അതത് സേനകള്‍ക്ക് നല്‍കുകയും ചെയ്യുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ സായുധ കമാന്‍ഡോ സ്‌ക്വാഡിന് അംഗീകാരം നല്‍കിയതിന് ശേഷം കോടീശ്വരന്‍ ഗൗതം അദാനി 'Z' കാറ്റഗറി വിഐപി സെക്യൂരിറ്റി ക്ലബിലെ പുതിയ എന്‍ട്രിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.