Sections

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി; ആസ്തി ഉയര്‍ന്നത് കണ്ണടച്ച് തുറക്കുംപോലെ 

Wednesday, Sep 21, 2022
Reported By admin
adani

മുകേഷ് അബാനിയേക്കാള്‍ ഏകദേശം മൂന്ന് ലക്ഷം കോടി രൂപ കൂടുതലാണ് ഗൗതം അദാനിയുടെ ആസ്തി

 

പ്രമുഖ വ്യവസായ ശൃംഖലയായ അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്‍. 10,94,400 കോടിയാണ് ഗൗതം ആദാനിയുടെ ആസ്തിമൂല്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയേയാണ് ഗൗതം അദാനി പിന്നിലാക്കിയത്. ലോകത്ത് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗൗതം അദാനി.

മുകേഷ് അബാനിയേക്കാള്‍ ഏകദേശം മൂന്ന് ലക്ഷം കോടി രൂപ കൂടുതലാണ് ഗൗതം അദാനിയുടെ ആസ്തി. കഴിഞ്ഞവര്‍ഷം പ്രതിദിനം ശരാശരി 1600 കോടി രൂപ ആസ്തിയില്‍ കൂട്ടിച്ചേര്‍ത്താണ് ഗൗതം അദാനി കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. 

കഴിഞ്ഞവര്‍ഷം മുകേഷ് അംബാനിയായിരുന്നു ഈ പദവി അലങ്കരിച്ചിരുന്നത്. ഗൗതം അദാനിയേക്കാള്‍ രണ്ടുലക്ഷം കോടി രൂപ അധികമായിരുന്നു മുകേഷ് അംബാനിയുടെ ആസ്തി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മുകേഷ് അംബാനിയേക്കാള്‍ മൂന്ന് ലക്ഷം കോടി രൂപ അധികം സമ്പാദിച്ച് രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായി മാറിയിരിക്കുകയാണ് ഗൗതം അദാനി.

ഒരു വര്‍ഷത്തനിടെ അദാനിയുടെ ആസ്തി ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്.ഒരു വര്‍ഷം മുന്‍പ് 5,88,500 കോടി രൂപയായിരുന്നു സമ്പാദ്യം. അഞ്ചുവര്‍ഷത്തിനിടെ ആസ്തിയില്‍ 1440 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. 

അദാനി ഗ്രൂപ്പിന്റെ കീഴില്‍ ഏഴു കമ്പനികളാണ് ഉള്ളത്. ഖനനം മുതല്‍ ഊര്‍ജ്ജോല്‍പ്പാദന രംഗത്ത് വരെ കമ്പനിയുടെ പ്രവര്‍ത്തനം നീളുന്നു. ഗ്രീന്‍ എനര്‍ജി രംഗത്ത് 7000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഇതിലൂടെ ലോകത്തെ ഏറ്റവും വലിയ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജോല്‍പ്പാദന രംഗത്ത് ഒന്നാം സ്ഥാനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് കമ്പനി നടത്തുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.