Sections

പേയ്മെന്റ് മേഖലയിലേക്ക് കടക്കാന്‍ ഒരുങ്ങി ഐആര്‍സിടിസി

Wednesday, Sep 21, 2022
Reported By admin
irctc

പേയ്മെന്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ താല്പര്യമുള്ള വലിയ ഒരു ഉപയോക്തൃ അടിത്തറ ഐആര്‍സിടിസിക്ക് നിലവിലുണ്ട്

 

പേയ്മെന്റ് മേഖലയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി). ഇതുമായി ബന്ധപ്പെട്ട് പേയ്മെന്റ് അഗ്രിഗേറ്റര്‍ ലൈസന്‍സിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഐആര്‍സിടിസി അപേക്ഷ സമര്‍പ്പിക്കുമെന്ന് ദേശീയ മാധ്യമ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

കമ്പനിയുടെ ഉദ്ദേശം വിവരിക്കുന്ന പങ്കാളിത്ത പത്രികയുടെ (MoA) മെയിന്‍ ഒബ്ജക്ട്സ് ഉടമ്പടി മാറ്റി പെയ്‌മെന്റ് അഗ്രഗേറ്ററായി പ്രവര്‍ത്തിക്കുന്നതിനുള്ള പുതിയ ഉടമ്പടി ഉള്‍പ്പെടുത്താനുള്ള അംഗീകാരം രജിസ്റ്റര്‍ ഓഫ് കമ്പനീസ്, എന്‍സിടി  എന്നിവയില്‍ നിന്ന് ഐആര്‍സിടിസി അടുത്തിടെ നേടിയിരുന്നു. എല്ലാ നോണ്‍ -ബാങ്ക് പേയ്മെന്റ് അഗ്രഗേറ്റര്‍മാരും പെയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റം ആക്റ്റ് , 2007 പ്രകാരം ആര്‍ബിഐയില്‍ നിന്ന് അംഗീകാരം നേടേണ്ടതുണ്ട്. 

നിലവില്‍ ഐആര്‍സിടിസിക്കുള്ള ഇന്‍-ഹൗസ് പേയ്മെന്റ് ഗേറ്റ്വേയായ I-PAY വഴി, വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും റെയില്‍, ബസ്, വിമാന യാത്രകള്‍, ടൂര്‍ പാക്കേജുകള്‍ എന്നിവയുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള പേയ്‌മെന്റ് സംവിധാനമുണ്ട്. പേയ്മെന്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ താല്പര്യമുള്ള വലിയ ഒരു ഉപയോക്തൃ അടിത്തറ ഐആര്‍സിടിസിക്ക് നിലവിലുണ്ട്. ആര്‍ബിഐയുടെ അപ്പ്രൂവല്‍ കിട്ടുന്നതോടെ അത് കൂടാനാണ് സാധ്യത. മറ്റു ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളെ പോലെ തന്നെയാകും ഐആര്‍സിടിസിയുടേതുമെന്ന് സ്രോതസ്സുകള്‍ പറയുന്നു. 

പേയ്‌മെന്റ് അഗ്ഗ്രിഗേറ്ററായാല്‍ ഐആര്‍സിടിസിക്ക് പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ്, വെര്‍ച്വല്‍, തുടങ്ങിയ നിരവധി സേവനങ്ങള്‍ നല്‍കാനും പ്രൊമോട്ട് ചെയ്യാനും വികസിപ്പിക്കാനും ഡിസൈന്‍ ചെയ്യാനുമൊക്കെ സാധിക്കുമെന്നാണ് എജിഎം നോട്ടീസില്‍ പറയുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.