- Trending Now:
സര്‍ക്കാര്‍ നയങ്ങളെ തുടര്‍ന്നും ഇലക്ട്രിക് വാഹനങ്ങളിലേക്കു ചുവടു മാറ്റുന്നവരുടെ എണ്ണവും കുത്തനെ കുതിക്കുകയാണ്. പക്ഷെ ഇലക്ട്രിക് സ്‌കൂട്ടറുകളെ കുറിച്ചുള്ള പരാതികള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. തീപിടിക്കുന്നു എന്നതടക്കം ഒരുപാട് പരാതികള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുകളിലുണ്ട്.ഒരു സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിക്കപ്പെടുമ്പോള്‍ അതിന്റേതായ പോരായ്മകള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അതുകൊണ്ടു തന്നെയാണ് സര്‍ക്കാര്‍ ഉപയോക്താക്കളില്‍ നിന്നുള്ള പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ കമ്പനികള്‍ക്കെതിരേ നടപടിയെടുക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ചത്.ഇതിനിടിയിലാണ് ഫ്രീ സ്‌കൂട്ടര്‍ വാഗ്ദാനവുമായി ഒല രംഗത്തെത്തിയത് ഒല കമ്പനിയുടെ സ്‌കൂട്ടറുകള്‍ക്കെതിരേ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിയുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ഉയര്‍ന്നു വരുന്ന പരാതികളില്‍ എല്ലാം ശരിയല്ലെന്നാണു വിലയിരുത്തല്‍.
സ്നേഹ യാനം പദ്ധതിയിലൂടെ അമ്മമാര്‍ക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോറിക്ഷ ... Read More
സൗജന്യ ഇലക്ട്രിക് സ്‌കൂട്ടര്‍ പദ്ധതിയിലൂടെ പരാതികള്‍ കുറയ്ക്കുന്നതിനൊപ്പം എതിരാളികള്‍ക്കുമേല്‍ മേല്‍കൈ നേടാനും കമ്പനിക്കാകുമെന്നാണു വിലയിരുത്തല്‍.ഒല സ്‌കൂട്ടറില്‍ ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ മൈലേജ് നേടുന്ന ഉപഭോക്താക്കള്‍ക്കാകും കമ്പനി സൗജന്യ സ്‌കൂട്ടര്‍ നല്‍കുക. ഒലയുടെ ഏറ്റവും ഉയര്‍ന്ന മോഡലുകളില്‍ ഒന്നായ എസ്1 പ്രോ ജെറുവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാക്കും ഇത്തരം ഉപയോക്താക്കള്‍ക്കു നല്‍കുക. അടുത്തിടെ ഇത്തരമൊരു വാഹനം കൈമാറിയത് കമ്പനിക്കു സാമൂഹിക മാധ്യമങ്ങളില്‍ വലിയ മൈലേജ് നല്‍കിയിരുന്നു.
ഇലക്ട്രിക്കല്‍ പവര്‍ഹൗസായി ഇന്ത്യ; ചൈനയ്ക്ക് ഇനി മുട്ടിടിക്കും
... Read More
ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ റേഞ്ച് മറികടക്കുന്ന 10 ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ സൗജന്യ ഗെറുവ സ്‌കൂട്ടര്‍ നല്‍കുമെന്നു കമ്പനി തന്നെയാണ് വ്യക്തമാക്കിയത്. ഇതോടകം രണ്ടു ഉപയോക്താക്കള്‍ നേട്ടം കൈവരിച്ചു കഴിഞ്ഞെന്നും കമ്പനി ട്വിറ്ററില്‍ കുറിച്ചു.ഹോളി ഉത്സവ സീസണിലാണ് ഓല തങ്ങളുടെ എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഗെറുവ എഡിഷന്‍ പുറത്തിറക്കിയത്. ഇത് എസ് 1 പ്രോയുടെ ലിമിറ്റഡ് എഡിഷന്‍ മോഡലാണ്. ഏകദേശം 1.40 ലക്ഷം രൂപയോളം വില വരും. ഓറഞ്ച് നിറത്തിലാണ് വാഹനമെത്തുന്നത്. 3.97 കിലോവാട്ട് ബാറ്ററിയും, 8.5 കിലോവാട്ട് മോട്ടറുമാറു സ്‌കൂട്ടറിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.