- Trending Now:
കോവിഡിനിടയിലും ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ ആഭ്യന്തര വിപണിയിലും അതുപോലെ തന്നെ കയറ്റുമതിയിലും ഇന്ത്യയ്ക്ക് മികച്ച വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്.തുടര്‍ന്നും ഇതെ അവസ്ഥയിലാണെങ്കില്‍ ആഭ്യന്തര വൈദ്യുത ഉപകരണ വിപണി 12 ശതമാനം വാര്‍ഷിക വളര്‍ച്ചയില്‍ 2025 ഓടെ 72 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡിനിടയിലും രാജ്യത്ത് കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്
... Read More
നിലവില്‍, ഇന്ത്യയുടെ ഇലക്ട്രിക്കല്‍ ഉപകരണ വിപണിയുടെ മൊത്തം മൂല്യം 48-50 ബില്ല്യനാണ്. ഇപ്പോള്‍ 11മുതല്‍ 12 ശതമാനം വളര്‍ച്ചയാണ് ഓരോ വര്‍ഷവും ഈ രംഗത്ത് കാണിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി മൂല്യവും 8.62 ബില്യണ്‍ ഡോളറില്‍ നിന്ന് 13 ബില്യണ്‍ ഡോളറായി ഉടനെ ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കയറ്റുമതിയില്‍ ചൈനയ്ക്ക് മികച്ച എതിരാളിയായി ഇന്ത്യ മാറുമെന്ന് ഇന്ത്യന്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍( ഐഇഎംഎ) വിലയിരുത്തുന്നു.
ഇന്ത്യയുടെ പഞ്ചസാര കയറ്റുമതിയില്‍ കുതിപ്പ്
... Read More
ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യങ്ങളും പാരീസ് ഉടമ്പടി പ്രകാരം കാര്‍ബണ്‍ കുറയ്ക്കല്‍ ലക്ഷ്യങ്ങളും കൈവരിക്കുന്നതില്‍ പ്രാദേശിക ഇലക്ട്രിക്കല്‍ ഉപകരണ വ്യവസായം നിര്‍ണായക പങ്കാണ് വഹിക്കുന്നത്.
2022 ആകുമ്പോഴേക്കും 175 GW പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം അഥവ RE ശേഷിയിലേക്ക് ഇന്ത്യയെത്തും 2030 ആകുമ്പോഴേക്കും ഈ ശേഷി 450 GW ആകുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.
RE ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അത്യാധുനിക ഇലക്ട്രിക് ഉപകരണങ്ങള്‍ അനിവാര്യമാണ്.ഉപകരണങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ഊര്‍ജ്ജ ശേഷിയിലേക്കുള്ള കുതിപ്പ് വേഗത്തിലാക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐഇഇഎംഎ അറിയിച്ചു.വൈദ്യുതി ഉത്പാദനം,പ്രക്ഷേപണം,വിതരണം,ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയടക്കം മുഴുവന്‍ ശൃംഖലയെയും ഉള്‍ക്കൊള്ളുന്ന 800ല്‍ അധികം അംഗ സംഘടനകളുള്ള ആദ്യത്തെ ഐഎസ്ഒ സര്‍ട്ടിഫൈഡ് വ്യവസായ അസോസിയേഷന്‍ ആണ് ഐഇഇഎംഎ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.