- Trending Now:
ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര ചെയർപേഴ്സണായ ആന്തൂരിലെ വിവാദ ആയുർവേദ റിസോർട്ടിൽ കൂടുതൽ ഓഹരി മുൻ എം.ഡി. കെ.പി. രമേഷ്കുമാറിനും മകൾക്കും. അതേസമയം, വ്യക്തിയെന്ന നിലയിൽ പി.കെ. ഇന്ദിരയ്ക്കാണ് കൂടുതൽ ഓഹരി. രമേശ് കുമാർ ഉൾപ്പെടെയുള്ള വ്യക്തികൾ കൂടുതൽ നിക്ഷേപം നടത്തിയത് ജയരാജനുമായുള്ള സൗഹൃദംകൊണ്ടാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവിൽ കമ്പനിയെ നിയന്ത്രിക്കുന്നത് ഇ.പി. ജയരാജന്റെ കുടുംബം തന്നെയാണ്.
ആരോഗ്യം നിറച്ച ടീ ബാഗുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി നീലേശ്വരം
... Read More
ഇ.പി. ജയരാജന്റെ കുടുംബത്തിൽ പി.കെ. ഇന്ദിരയ്ക്കും മകൻ ജയ്സണും കൂടി 91.99 ലക്ഷം രൂപയുടെ 9199 ഷെയറും മുൻ എം.ഡി. കെ.പി. രമേശ്കുമാറും മകൾ ഫിദയ്ക്കും കൂടി 99.99 ലക്ഷം രൂപയുടെ 9999 ഷെയറുമാണുള്ളത്.2021-ൽ ബാങ്കിൽനിന്ന് വിരമിച്ച് റിസോർട്ടിന്റെ ചെയർപേഴ്സണാ യി പി.കെ. ഇന്ദിര ചുമതലയേൽക്കുമ്പോൾ ചുരുങ്ങിയ ഷെയർ മാത്രമുള്ള (2.2 ശതമാനംവരുന്ന 500 ഷെയർ) മകൻ ജയ്സണായിരുന്നു ചെയർമാൻ. പിന്നീട് അദ്ദേഹത്തിന്റെ നിക്ഷേപത്തിൽ ഒരുഭാഗം ഇന്ദിരയ്ക്ക് കൈമാറി അവരെ ചെയർപേഴ്സണാക്കി ഡയറക്ടർബോർഡ് തീരുമാനമെടുത്തു.ജയരാജന്റെയും കെ.പി.രമേശ ന്റെയും കുടുംബമൊഴികെ ബാക്കി 16 ഓഹരിയുടമകൾക്കും ലക്ഷങ്ങളുടെ ഓഹരിയുണ്ട്. എറണാകുളം സ്വദേശി യും ഇ.പി. ജയരാജന്റെ അടുത്തയാളുമായ സി.കെ. ഷാജുവാണ് ഇപ്പോഴത്തെ എം.ഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.