Sections

രുചിച്ച് നോക്കി ആഹാരം കഴിക്കാണോ ? നേരെ ലുലു മാളിലേക്ക് വിട്ടോ

Friday, Jun 17, 2022
Reported By MANU KILIMANOOR

ഫുഡ് സാംപ്‌ളിംഗ് കേരളത്തിലെ ഭക്ഷണപ്രേമികള്‍ക്ക് പുത്തന്‍ അനുഭവമായി മാറും


തലസ്ഥാനത്ത് ലുലു മാള്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം മാളില്‍ എത്തിയ ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി പിന്നിട്ടു കഴിഞ്ഞു . ഇതിന്റെ ഭാഗമായി മാളിലെ ഫുട് ഫാള്‍ കൗണ്ട് പരിശോധിച്ച് ഒരു കോടി തികച്ച ഉപഭോക്താവിനെ ആദരിച്ചു. തിരുവനന്തപുരം സ്വദേശി ബെന്നിയാണ് ചടങ്ങില്‍ ആദരിക്കപ്പെട്ടത്.

ലുലു ഫുഡ് എക്‌സ്‌പോ 2022 എന്ന പേരില്‍ മാളിലെ ആദ്യ ഫുഡ് എക്‌സ്‌പോയും നടത്താന്‍ തീരുമാനിച്ചു. ലുലു മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റിലും ഫുഡ് കോര്‍ട്ടിലുമായാണ് ഫുഡ് എക്‌സ്‌പോ നടക്കുന്നത്. ലുലു ഫുഡ് എക്‌സ്‌പോയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5:30ന് ലുലു മാളില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ ജയസൂര്യ നിര്‍വഹിക്കും.

കേരളത്തിന്റെ പരമ്പരാഗത രുചിക്കൂട്ടുകള്‍ക്കൊപ്പം വിവിധ രാജ്യങ്ങളുടെ കൊതിയൂറുന്നതും വൈവിധ്യം നിറഞ്ഞതുമായ വിഭവങ്ങളെ പരിചയപ്പെടാമെന്നതാണ് ഫുഡ് എക്‌സ്‌പോയുടെ മുഖ്യ ആകര്‍ഷണമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. മാളിലെ വിശാലമായ ഫുഡ് കോര്‍ട്ടിലെ ഫുഡ് കൗണ്ടറുകള്‍ ലോക രുചികളെ അടുത്തറിയാന്‍ ഓരോരുത്തര്‍ക്കും അവസരമൊരുക്കും.

പലതരം സാലഡുകള്‍, മോക്ടെയ്ല്‍സ്, മാക്കറോണി പാസ്ത, സാന്‍ഡ് വിച്ചുകള്‍, ബര്‍ഗറുകള്‍, റോളുകള്‍, ലെബനീസ് ഷവര്‍മ, ഓവര്‍ലോഡഡ് ഫ്രൈസ്, ഇതിനെല്ലാം പുറമെ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെയും, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ അടക്കം മുഴുവന്‍ ഏഷ്യന്‍ രാജ്യങ്ങളുടെയും വിഭവങ്ങള്‍ എക്‌സ്‌പോയില്‍ എത്തും.

ഭക്ഷണവിഭവങ്ങള്‍ രുചിയറിഞ്ഞ് വാങ്ങാന്‍ അവസരമൊരുക്കുന്നുവെന്ന വ്യത്യസ്ത ആശയവുമായാണ് ലുലു ഫുഡ് എക്‌സ്‌പോ എത്തുന്നത്. ഫുഡ് സാംപ്‌ളിംഗ് കേരളത്തിലെ ഭക്ഷണപ്രേമികള്‍ക്ക് പുത്തന്‍ അനുഭവമായി മാറും. ഫുഡ് ബ്രാന്‍ഡുകളുടെ എല്ലാം സാംപ്‌ളിംഗ് ആന്‍ഡ് ടേസ്റ്റിംഗ് കൗണ്ടര്‍ എക്‌സ്‌പോയിലുണ്ടാകും. അന്താരാഷ്ട്ര എഫ്എംസിജി ബ്രാന്‍ഡുകളുടെയടക്കം നാല്പതോളം കൗണ്ടറുകള്‍ തന്നെ ഇതിന് മാത്രം എക്‌സ്‌പോയില്‍ ഒരുക്കും.

തനി നാടന്‍ മുതല്‍ പരമ്പരാഗതമായി എല്ലാ പ്രായക്കാര്‍ക്കിടയിലും ഒരുപോലെ പ്രിയമേറിയതുമായ വിഭവങ്ങള്‍ വരെ എക്‌സ്‌പോയില്‍ അണിനിരക്കും. തലസ്ഥാനത്തിന്റെയും,മധ്യതിരുവിതാംകൂറിന്റെയും, മലബാറിന്റെയും രുചികളും സ്ട്രീറ്റ് ഫുഡ് ഡിഷുകളും എക്‌സ്‌പോയുടെ പ്രത്യേകതകളാണ്. പ്രശസ്തമായ ഹസ്രത്ഗഞ്ച് ചാട്‌സും, മുട്ട ഉപയോഗിച്ചുള്ള വ്യത്യസ്ത തരം കൂട്ടുകളും എല്ലാമായി സ്ട്രീറ്റ് ഫുഡ് കോര്‍ണര്‍ വൈവിധ്യം നിറഞ്ഞതാണ്. ഫുഡ് എക്‌സ്‌പോയുടെ ഭാഗമായി കേക്ക് ഐസിംഗ്, സാലഡ് മേക്കിംഗ്, ഫ്രൂട്ട് & വെജിറ്റബിള്‍ കാര്‍വിംഗ്, സാന്‍ഡ്വിച്ച് മേക്കിംഗ് അടക്കം പാചക മത്സരങ്ങളും, മാസ്റ്റര്‍ ഷെഫുമാരുടെ നേതൃത്വത്തിലുള്ള പാചക ക്ലാസുകളും, പ്രോഡക്ട് ലോഞ്ചുകളും സംഘടിപ്പിച്ചിട്ടുണ്ട്.

ലുലു ഗ്രൂപ്പിന് കീഴിലുള്ള 235 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പിന്തുടരുന്ന സുരക്ഷ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത്. നൂറ് ശതമാനം വൃത്തിയോടെ, സുരക്ഷിതമായി ഭക്ഷണം പാകം ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വിദഗ്ധരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ടെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ജൂണ്‍ 17 മുതല്‍ 26 വരെയാണ് ഫുഡ് എക്‌സ്‌പോ. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയാണ് എക്‌സ്‌പോ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.