Sections

മത്സ്യതൊഴിലാളികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

Sunday, Oct 22, 2023
Reported By Admin
Fisherman

പരാമ്പരാഗത മത്സ്യതൊഴിലാളികൾക്ക് 75 ശതമാനം സബ്സിഡിയോടെ ചൂണ്ടയും നൂലും നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആഴക്കടൽ മത്സ്യബന്ധനത്തിൽ രജിസ്ട്രേഷൻ/ ലൈസൻസ് യാനങ്ങൾ സ്വന്തമായിട്ടുള്ള കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഗുണഭോക്താക്കൾക്ക് അപേക്ഷിക്കാം. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ,് റിയൽ ക്രാഫ്റ്റിന് കീഴിലുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ബയോമെട്രിക് ഐ ഡി കാർഡ്, ക്യു ആർ കോഡ്, ആധാർ കാർഡ് എന്നിവ സഹിതം നവംബർ ഒന്നിനകം ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ 0474 2792850.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.