Sections

ഫിഷറീസ് സോഷ്യോ ഇക്കണോമിക്സ് സെൻസസ്

Sunday, Mar 24, 2024
Reported By Admin
Fisheries Socioeconomic Census

കേരളത്തിലെ കടൽ മേഖലയിലും ഉൾനാടൻ മേഖലയിലും ഉൾപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെ സംബന്ധിക്കുന്ന വിവരശേഖരണത്തിനായി ഫിഷറീസ് വകുപ്പ് ഓരോ പത്ത് വർഷം കൂടുമ്പോഴും സോഷ്യോ ഇക്കണോമിക്സ് സെൻസസ് നടത്തുന്നു. മത്സ്യത്തൊഴിലാളികളുടെ സാമൂഹിക അവസ്ഥ, തൊഴിൽ വിശദാംശങ്ങൾ ആരോഗ്യസ്ഥിതി, വിദ്യഭ്യാസം, ഭവന സ്ഥിതി, ആസ്തികൾ, അടിസ്ഥാന സൗകര്യങ്ങൾ മുതലായ വിവരങ്ങൾ ശേഖരിച്ച് ഫിംസിൽ (FIMS) അപ്ലോഡ് ചെയ്യുന്നതിനും മത്സ്യത്തൊഴിലാളികളെ സംബന്ധിക്കുന്ന വിവിധതരം സാമൂഹിക സാമ്പത്തിക സൂചകങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. എല്ലാ മത്സ്യത്തൊഴിലാളികളും വിവരശേഖരണവുമായി സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർഅറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.