- Trending Now:
കൊച്ചി: കാൻസർ ചികിത്സാ രംഗത്തെ മുൻനിരക്കാരായ കാർക്കിനോസ് ഹെൽത്ത് കെയർ കാൻസർ നിർമ്മാർജ്ജന യജ്ഞത്തിനായി ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയുമായി സഹകരിച്ച് സ്ഥാപിച്ച ശ്രീ സുധീന്ദ്ര കാർക്കിനോസ് ക്യാൻസർ സെൻററിൻറെ ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു. വാർഷികാഘോഷ ചടങ്ങുകൾ ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന കാലയളവിൽ 5756 രോഗികൾക്ക് ക്യാൻസർ സ്ക്രീനിംഗ് നടത്തുവാനും, 59 ക്യാൻസർ സർജറികൾ നടത്തുവാനും വിവിധ സ്ഥലങ്ങളിലായി 70 ക്യാൻസർ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുവാനും ശ്രീ സുധീന്ദ്ര കാർക്കിനോസ് ക്യാൻസർ സെൻററിന് സാധിച്ചിട്ടുണ്ട്. സെൻററിൽ എല്ലാ ദിവസവും ഓങ്കോളജി ഒ.പി. ക്യാൻസർ സ്ക്രീനിംഗ്, കീമോതെറാപ്പി ഉൾപ്പെടെ ഉള്ള തുടർചികിത്സകൾ തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രി പ്രസിഡൻറ് രത്നാകർ ഷേണായ് വാർഷികാഘോഷ ചടങ്ങുകളിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനോഹർ വി.പ്രഭു, കാർക്കിനോസ് ഹെൽത്ത്കെയർ മെഡിക്കൽ ഡയറക്ടറും സി.ഇ.ഒയുമായ ഡോ. മോനി ഏബ്രഹാം കുര്യാക്കോസ് , മെഡിക്കൽ ഡയറക്ടർ ഡോ.ജുനൈദ് റഹ്മാൻ, എറണാകുളം പ്രസ്ക്ലബ്ബ് സെക്രട്ടറി സൂഫി മുഹമ്മദ്, ഡോ.സൗരഭ്, ശ്രീ സുധീന്ദ്ര ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ടൻറ് ഡോ.രാമാനന്ദ പൈ, ഡോ.ഏൻജല എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർഷികാഘോഷത്തിൻറെ ഭാഗമായി എറണാകുളം പ്രസ് ക്ലബ് അംഗങ്ങൾക്കായി സൗജന്യ ക്യാൻസർ സ്ക്രീനിങ് സൗകര്യവും ഒരുക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.