- Trending Now:
ആഘോഷത്തിൻറെ വേളയായ ഉൽസവകാലം സമ്മാനങ്ങളുടേതും ഉയർന്ന തോതിലെ ഷോപ്പിങിൻറേതും കൂടിയാണ്. ഈ കാലത്ത് ഓൺലൈൻ, ഓഫ്ലൈൻ മേഖലകളിലെല്ലാം ആകർഷകമായ ഇളവുകളും പരിമിതകാല ആനുകൂല്യങ്ങളും കാഷ്ബാക്ക് പ്രമോഷനുകളുമെല്ലാം അവതരിപ്പിച്ച് അതിവേഗ വാങ്ങൽ തീരുമാനങ്ങളെടുക്കാൻ നിങ്ങളെ പ്രോൽസാഹിപ്പിക്കുന്ന നിരവധി നീക്കങ്ങളുമുണ്ടാകും. അത്യാകർഷകമായ ആനുകൂല്യങ്ങൾക്കായി പലരും ഈ ഉൽസവകാല തിരക്കിനിടെ പെട്ടെന്നുള്ള തോന്നലിൽ വാങ്ങലും നടത്തും. ഈ സ്വഭാവ സവിശേഷതകളെ കുറിച്ച് തട്ടിപ്പുകാർക്ക് നന്നായി അറിയാം. സോഷ്യൽ എഞ്ചിനീയറിങ് വഴി ഇതു ചൂഷണം ചെയ്യാനും തട്ടിപ്പുകാർക്കറിയാം. ഇവിടെ ശ്രദ്ധാപൂർവ്വമുള്ള ചില നീക്കങ്ങൾ നടത്തുകയാണെങ്കിൽ സുരക്ഷിതമായ സുഗമമായ അനുഭവങ്ങളുമായി നിങ്ങൾക്കു മുന്നോട്ടു പോകാനാവും.
ഔദ്യോഗിക ആപ്പുകളും വെബ്സൈറ്റുകളും വഴി മാത്രം ഷോപ്പിങ് നടത്തുക: യഥാർത്ഥ സൈറ്റുകളും ലിങ്കുകളുമാണെന്നു തോന്നിക്കുന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്നവ അവതരിപ്പിക്കുന്നത്, പ്രത്യേകിച്ച് ആനുകൂല്യങ്ങൾ ഏറെയുള്ള സീസണുകളിൽ, തട്ടിപ്പുകാരുടെ രീതിയാണ്. ഇതിലൂടെ അവർ നിങ്ങളുടെ വ്യക്തിഗത, പെയ്മെൻറ് വിവരങ്ങൾ മോഷ്ടിക്കും. എല്ലായിപ്പോഴും നിങ്ങൾ തന്നെ വെബ്സൈറ്റ് വിലാസം ടൈപ്പു ചെയ്യുകയോ ഔദ്യോഗിക ആപ് മാത്രം ഉപയോഗിക്കുകയും ചെയ്യുക. പ്രമോഷണൽ ഇമെയിലുകൾ, എസ്എംഎസുകൾ, ഫോർവേഡു ചെയ്തു കിട്ടുന്ന മെസേജുകൾ എന്നിവയിൽ നിന്നുള്ള ലിങ്കുകൾ ക്ലിക്കു ചെയ്യുന്നത് ഒഴിവാക്കണം. അറിയാത്ത സ്രോതസുകളിൽ നിന്നുള്ള ലിങ്കുകൾ ക്ലിക്കു ചെയ്യുകയോ ഫയലുകൾ ഡൗൺലോഡു ചെയ്യുകയോ അരുത്. അവയിൽ അപകടകരമായ സോഫ്റ്റ്വെയറുകൾ ഉണ്ടാകുകയോ അവ നിങ്ങളുടെ ഡിവൈസിൻറെ നിയന്ത്രണം ഏറ്റെടുക്കുകയോ ചെയ്തേക്കാം.
അതേ സംവിധാനത്തിൽ തന്നെ പെയ്മെൻറ് പൂർത്തിയാക്കുക: ആപ്പുകൾ, ഷോപ്പിങ് സൈറ്റുകൾ എന്നിവയ്ക്ക് പുറത്തുള്ള യുപിഐ ഐഡി അല്ലെങ്കിൽ ഷോപ്പിങ് ആപ്പിനോ സൈറ്റിനോ പുറത്തു നിന്നുളള ലിങ്കുകൾ എന്നിവയിലൂടെ പണമടയ്ക്കൽ നടത്താൻ ചില തട്ടിപ്പുകാർ ഉപഭോക്തക്കളെ നിർബന്ധിക്കാറുണ്ട്. അതിലൂടെ സുരക്ഷാ പരിശോധന മറികടക്കുകയാണു ചെയ്യുന്നത്. എപ്പോഴും ഔദ്യോഗതി ചെക്ക് ഔട്ട് പേജിൽ മാത്രം പെയ്മെൻറ് പൂർത്തിയാക്കുകയും വിൽപനക്കാരുടെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കുകയും ചെയ്യുക.
സൗജന്യ വൗച്ചറുകളുടേയും ക്യാഷ്ബാക്ക് പ്രമോഷനുകളുടേയും കാര്യത്തിൽ ജാഗ്രത പുലർത്തുക: റിവാർഡുകൾ, ക്യാഷ്ബാക്കുകൾ, ഉൽസവകാല സമ്മാനങ്ങൾ എന്നിവയുമായി എത്തുന്ന മെസേജുകൾ ഒടിപി, അക്കൗണ്ട് വിവരങ്ങൾ, ചെറിയ ഫീസുകൾ തുടങ്ങിയവ ആവശ്യപ്പെടാറുണ്ട്. യഥാർത്ഥ ആനുകൂല്യങ്ങളാണെങ്കിൽ ഇത്തരം നിർണായക വിവരങ്ങളോ പണമടയ്ക്കലുകളോ ആവശ്യപ്പെടുകയില്ല. ഇക്കാര്യങ്ങൾക്കു തുനിഞ്ഞിറങ്ങും മുൻപ് വിവരങ്ങൾ കൃത്യമായി വിലയിരുത്തുക.
അപ്രതീക്ഷിത ഒടിപി അഭ്യർത്ഥനകൾ മുന്നറിയിപ്പായി കണക്കാക്കുക: പെയ്മെൻറ് പരാജയപ്പെട്ടു എന്നോ അക്കൗണ്ട് ബ്ലോക്ക് ചെയ്തു എന്നോ അവകാശപ്പെട്ടു വരുന്ന ചില മെസേജുകൾ ഇതു പരിഹരിക്കാനായി ഒടിപി ആവശ്യപ്പെടും. ഇടപാടുകാർ തുടക്കം കുറിക്കുന്ന ഇടപാടുകൾ പൂർത്തിയാക്കാൻ മാത്രമുള്ളതാണ് ഒടിപികൾ. ബാങ്കുകളോ പെയ്മെൻറ് ആപ്പുകളോ കോളുകൾ വഴിയോ സന്ദേശങ്ങൾ വഴിയോ ഒരിക്കലും ഒടിപി ആവശ്യപ്പെടില്ല.
സമ്മർദ്ദത്തിനു കീഴിൽ ഒരിക്കലും മുന്നോട്ടു പോകരുത്: ഓഫറുകൾ വേഗത്തിൽ തീരുമെന്നോ നിങ്ങൾ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്കു ചെയ്യപ്പെടുമെന്നോ എല്ലാം തട്ടിപ്പുകാർ അവകാശപ്പെടും. യഥാർത്ഥ സംവിധാനങ്ങൾ ഒരിക്കലും ഇങ്ങനെ അതിവേഗത നീക്കങ്ങൾ വഴിയുള്ള തന്ത്രങ്ങൾ പ്രയോജനപ്പെടുത്താറില്ല. നിങ്ങൾ പ്രതികരിക്കുന്നതിനു മുൻപ് ഒരു നിമിഷമെടുത്ത് ഒന്നു ചിന്തിക്കണം.
സുരക്ഷിത ഇടപാടുകൾ ഉറപ്പാക്കാനായി നിൽക്കൂ, ചിന്തിക്കൂ, പ്രവർത്തിക്കൂ എന്ന നിലപാടായിരിക്കണം ഉപഭോക്താക്കൾ സ്വീകരിക്കേണ്ടത്. അപ്രതീക്ഷിത അഭ്യർത്ഥനകൾ വരുമ്പോൾ അവിടെ ഒന്നു നിൽക്കുകയും ചിന്തിക്കുകയും വിവരങ്ങൾ പരിശോധിക്കുകയും ബുദ്ധിപൂർവ്വം പെരുമാറുകയും ചെയ്യുക വഴി ഉപഭോക്താക്കൾക്ക് ഇടപാടുകൾ സുരക്ഷിതമാക്കാനും നിർണായക വിവരങ്ങൾ സംരക്ഷിക്കാനും സുരക്ഷിതമായ അനുഭവങ്ങൾ നേടിയെടുക്കാനും സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.