Sections

ഓണ ഓഫറുകളുമായി സോണി ഇന്ത്യ

Wednesday, Aug 16, 2023
Reported By Admin
Sony

കൊച്ചി: ഓണക്കാലത്ത് ഉപഭോക്താക്കൾക്കായി സോണി ഇന്ത്യ എക്സ്ക്ലൂസീവ് ഉത്സവ ഓഫറുകൾ പ്രഖ്യാപിച്ചു. ബ്രാവിയ എക്സ്ആർ ടിവികൾ, ഹോം തിയറ്റർ സിസ്റ്റംസ്, ഹൈ ക്വാളിറ്റി ഹെഡ്ഫോൺസ്, പാർട്ടി സ്പീക്കേർസ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന എല്ലാ ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോഴും ഉപഭോക്താക്കൾക്ക് ഇളവുകൾ ലഭിക്കും. 2023 സെപ്റ്റംബർ 5 വരെയാണ് ഈ ഉത്സവകാല ഓഫറുകൾ.

തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തിൽ ആനന്ദവും സന്തോഷവും കൊണ്ടുവരാൻ സോണി ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്ന് സോണി ഇന്ത്യ കൊച്ചി ബ്രാഞ്ച് ഹെഡ് അനീഷ് നായർ പറഞ്ഞു.

സമാനതകളില്ലാത്ത വിനോദത്തിന് ബ്രാവിയ എക്സ്ആർ ടിവികൾ

തിരഞ്ഞെടുത്ത ബ്രാവിയ ടിവികൾ വാങ്ങുമ്പോൾ 20,000 രൂപ വരെ തത്ക്ഷണ ക്യാഷ്ബായ്ക്കും, രണ്ട് വർഷത്തെ സമഗ്ര വാറൻറിയും സോണി ഉറപ്പുനൽകുന്നു. 1,024 രൂപ മുതൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ ഇഎംഐ സ്കീമുകൾ ഉപയോഗപ്പെടുത്താനും കഴിയും. സോണി പിഎസ്5നൊപ്പം ബ്രാവിയ എക്സ്ആർ ടെലിവിഷനുകളുടെ ഒരു കോംബോ ഓഫറും സോണി നൽകുന്നു ഇതിലൂടെ 24,000 രൂപ വരെ ഉപഭോക്താക്കൾക്ക് ലാഭിക്കാം.

സൗണ്ട്ബാറുകളിൽ മികച്ച ഓഫറുകൾ നേടാം

തിരഞ്ഞെടുത്ത സൗണ്ട്ബാറുകളിൽ സോണി ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. എച്ച്ടി-എ9, എച്ച്ടി-എ7000, എച്ച്ടി-എ5000, എസ്ഡബ്ല്യു5, എച്ച്ടി-എ3000, എസ്ഡബ്ലു3 എന്നീ മോഡലുകൾ ആകർഷകമായ വിലയ്ക്കൊപ്പം 10,000 രൂപ വരെ തൽക്ഷണ ക്യാഷ്ബായ്ക്ക് ഓഫറോടെ ലഭിക്കും. 2,995 രൂപ മുതൽ ഉപഭോക്താക്കൾക്ക് പ്രത്യേക ഇഎംഐകളും ലഭിക്കും. കോംബോ ഓഫറിൻറെ ഭാഗമായി ഉപഭോക്താക്കൾക്ക് 102 സെ.മീ (40 ഇഞ്ച്) മുതൽ മുകളിലുള്ള ബ്രാവിയ ടെലിവിഷൻ, സോണി സൗണ്ട്ബാറിനൊപ്പം വാങ്ങുമ്പോൾ 15,000 രൂപ വരെ ലാഭിക്കാം.

ഹെഡ്ഫോണുകളിലും ഇയർബഡുകളിലും അവിശ്വസനീയ ഡീലുകൾ

സോണിയുടെ ഡബ്ല്യുഎച്ച്-1000എക്സ്എം5, ഡബ്ല്യുഎഫ്-1000എക്സ്എം4, ഡബ്ല്യുഎഫ്-സി700എൻ വയർലെസ് ഇയർബഡുകൾ യഥാക്രമം 29,990, 19,990, 8,990 രൂപ വിലയിൽ ലഭിക്കും. ഉപഭോക്താക്കൾക്ക് ഹെഡ്ഫോണുകളിൽ 5000 രൂപ വരെയും, ടിഡബ്ല്യൂഎസ് മോഡലുകളിൽ 3000 രൂപ വരെയും ലാഭിക്കാം. കൂടാതെ, 4,990 രൂപ മുതൽ ആരംഭിക്കുന്ന എസ്ആർസ്-എക്സ്ബി100, എസ്ആർസ്-എക്സ്ഇ200, എസ്ആർസ്-എക്സ്ഇ300 തുടങ്ങിയ വയർലെസ് പോർട്ടബിൾ സ്പീക്കറുകളിൽ ഉപഭോക്താക്കൾക്ക് 5,000 രൂപ ലാഭിക്കാം. ഉപഭോക്താക്കൾക്ക് ഇൻസോൺ ഗെയിമിംഗ് ഹെഡ്ഫോണുകളുടെ സീരീസ് 6,990 രൂപ മുതൽ വാങ്ങാനും അവസരമുണ്ട്. പ്രതിമാസം 583 രൂപ മുതൽ ആരംഭിക്കുന്ന പ്രത്യേക ഇഎംഐ ഓഫറും ലഭ്യമാണ്.

ആൽഫ ക്യാമറകളിൽ മുമ്പൊരിക്കലും ഇല്ലാത്ത ഡീലുകൾ

ആൽഫ ക്യാമറകൾക്ക് സോണി 13,380 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നു. ആൽഫ1, ആൽഫ7ആർവി, ആൽഫ7എസ്കകക, ആൽഫ7കഢ എന്നിങ്ങനെ തിരഞ്ഞെടുത്ത ഫുൾഫ്രെയിം ക്യാമറകൾ വാങ്ങുമ്പോൾ 7,490 രൂപ വിലയുള്ള ഹെഡ്ഫോണും, 5,890 രൂപയുടെ എക്സ്ട്രാ ബാറ്ററിയും സൗജന്യമായി നേടാം. കൂടാതെ ഉപഭോക്താക്കൾക്ക് ആൽഫ7എസ്കകക ക്യാമറ വാങ്ങുമ്പോൾ മാത്രം 9,990 രൂപയുടെ പ്രോസ്റ്റൈൽ ക്യാമറ ബാക്ക്പായ്ക്കും സൗജന്യമായി ലഭിക്കും. തിരഞ്ഞെടുത്ത ലെൻസുകൾക്കൊപ്പം ക്യാമറ ബോഡി വാങ്ങുമ്പോൾ എംആർപിയിൽ 20,000 രൂപ വരെ കിഴിവ് ലഭിക്കും. ആൽഫ കമ്മ്യൂണിറ്റിയിൽ രജിസ്റ്റർ ചെയ്യുമ്പോൾ തിരഞ്ഞെടുത്ത ഫുൾഫ്രെയിം, സിനിമാ ലൈൻ ക്യാമറ മോഡലുകൾക്ക് 2+1 വർഷത്തെ വാറൻറിയും സോണി വാഗ്ദാനം ചെയ്യുന്നു.

ഉത്സവ ആഘോഷങ്ങൾക്ക് ആവേശം പകരാൻ പാർട്ടി സ്പീക്കറുകൾ

ഓണാഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരാൻ ആഗ്രഹിക്കുന്നവർക്ക്, സോണിയുടെ പാർട്ടി സ്പീക്കറുകൾ മികച്ച തിരഞ്ഞെടുപ്പായിരിക്കും. സോണി ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ പുതിയ എസ്ആർസ്-എക്സ്വി800 ഇത്തരത്തിലുള്ള ഒന്നാണ്. ഇന്ത്യക്കായി പ്രത്യേകം നിർമിച്ച ഈ മോഡൽ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 6,000 രൂപ വരെ തൽക്ഷണ ക്യാഷ്ബായ്ക്കിനൊപ്പം 20,000 രൂപ വരെ ലാഭിക്കാനാവും. 25 മണിക്കൂർ ബാറ്ററി ലൈഫാണ് ഈ എക്സ്ബാലൻസ്ഡ് സ്പീക്കർ യൂണിറ്റുകളുള്ള മോഡൽ ഉറപ്പുനൽകുന്നത്. 1,250 രൂപയുടെ പ്രത്യേക ഇഎംഐയിലും ഈ പാർട്ടി സ്പീക്കർ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

തിരഞ്ഞെടുത്ത ഫിനാൻസ് പങ്കാളികളുമായി പ്രോസസിങ് ഫീസില്ലാത്തെ എളുപ്പത്തിലുള്ള ഇഎംഐ സ്കീമുകളും ഉപഭോക്താക്കൾക്ക് നേടാനാവും. കേരളത്തിലെ എല്ലാ പ്രധാന ടച്ച് പോയിൻറുകളിലും 475ലധികം റീട്ടെയിൽ കൗണ്ടറുകൾ സോണി ഇന്ത്യക്കുണ്ട്. ഉപഭോക്താക്കളെ സഹായിക്കാൻ 200ലധികം സർവീസ് ടെക്നീഷ്യൻമാരും, സ്റ്റാഫ് അംഗങ്ങളും അടങ്ങുന്ന പ്രൊഫഷണൽ ടീമിൻറെ പിന്തുണയോടെ ശക്തമായ സർവീസ് കേന്ദ്രങ്ങളും സോണി ഇന്ത്യക്കുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.