Sections

ഫാസ്റ്റ്ട്രാക്ക് റാപ്പർ ഡിവൈനുമായി ചേർന്ന് പുതിയ പെർഫ്യൂം ശേഖരം അവതരിപ്പിച്ചു

Thursday, Jul 09, 2026
Reported By Admin
Fastrack Perfumes Launches DIVINE-Inspired Fragrance Line

കൊച്ചി: ഫാസ്റ്റ്ട്രാക്ക് പെർഫ്യൂംസ്, പ്രശസ്ത റാപ്പർ ഡിവൈനുമായി ചേർന്ന് പുതിയ ഫ്രാഗ്രൻസ് കളക്ഷൻ വിപണിയിലിറക്കി. ഹിപ്-ഹോപ്പ് ലോകത്തേക്കുള്ള ഫാസ്റ്റ്ട്രാക്കിന്റെ ചുവടുവെപ്പായി വിലയിരുത്തപ്പെടുന്ന ഈ കൂട്ടായ്മയിലൂടെ ഡിവൈനിൻറെ പ്രശസ്ത ഗാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള മൂന്ന് ലിമിറ്റഡ് എഡിഷൻ പെർഫ്യൂമുകളാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്.

കോഹിനൂർ, ബാസിഗർ, ട്രിപ്പിൾ ഒജി എന്നീ പേരുകളിൽ പുറത്തിറക്കിയിരിക്കുന്ന ഈ സുഗന്ധ ലേപനങ്ങൾ തെരുവുകളുടെ ആവേശവും ഊർജ്ജവും യുവാക്കളുടെ വ്യക്തിത്വവും സമന്വയിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്. കേവലം പെർഫ്യൂമുകൾ എന്നതിലുപരി, ഹിപ്-ഹോപ്പ് സംഗീതം മുന്നോട്ടുവെക്കുന്ന മനോഭാവവും ആത്മപ്രകാശനവും ഉപഭോക്താക്കളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫ്രാഗ്രൻസ് കളക്ഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഹിപ്-ഹോപ്പ് ഇന്ന് കേവലം ഒരു സംഗീത ശാഖ മാത്രമല്ലെന്നും അത് യുവാക്കളുടെ ഫാഷൻ, ഭാഷ, ആത്മവിശ്വാസം എന്നിവയെ രൂപപ്പെടുത്തുന്ന ഒരു സാംസ്കാരിക ശക്തിയായി മാറിയെന്നും ടൈറ്റൻ കമ്പനി ലിമിറ്റഡ് ഫ്രാഗ്രൻസസ് ആൻറ് ഫാഷൻ ആക്സസറീസ് സിഇഒ മനീഷ് ഗുപ്ത പറഞ്ഞു. കേവലം സുഗന്ധം നൽകുന്നതിനപ്പുറം ഒരു മനോഭാവം ഉൾക്കൊള്ളുന്ന ഉത്പന്നങ്ങൾ സൃഷ്ടിക്കാനാണ് ഡിവൈനുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൻറെ ദൈനംദിന ജീവിതത്തിലും സൃഷ്ടികളിലും പെർഫ്യൂമുകൾക്ക് വലിയ സ്ഥാനമുണ്ടെന്ന് പ്രശസ്ത റാപ്പർ ഡിവൈൻ പ്രതികരിച്ചു. അതുകൊണ്ടുതന്നെ ഫാസ്റ്റ്ട്രാക്ക് ഈ ആശയവുമായി സമീപിച്ചപ്പോൾ വേഗത്തിൽ തന്നെ സമ്മതം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഈ പെർഫ്യൂമുകളുടെ രൂപകല്പനയിലും നിർമ്മാണത്തിലും താൻ പങ്കാളിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ പെർഫ്യൂം കളക്ഷൻ രാജ്യത്തുടനീളമുള്ള പ്രമുഖ ഓൺലൈൻ, ഓഫ്ലൈൻ സ്റ്റോറുകൾ വഴി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

പുതിയ കളക്ഷന്റെ ലോഞ്ചിനോടനുബന്ധിച്ച് ഡിവൈൻ മുഖ്യകഥാപാത്രമാകുന്ന പ്രത്യേക കാമ്പയിൻ ചിത്രങ്ങളും ബ്രാൻഡ് പുറത്തിറക്കിയിട്ടുണ്ട്. സംഗീതത്തിൻറെയും സ്ട്രീറ്റ് കൾച്ചറിൻറെയും പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഈ കാമ്പയിനുകൾ, ഇന്നത്തെ യുവാക്കളുടെ വ്യത്യസ്ത മുഖങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ബാസിഗറിന്റെ നിർഭയമായ ആത്മവിശ്വാസവും കോഹിനൂറിന്റെ പ്രഭാവവും ട്രിപ്പിൾ ഒജിയുടെ വിട്ടുവീഴ്ചയില്ലാത്ത പാരമ്പര്യവും ഈ കാമ്പയിനുകളിൽ വ്യക്തമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.