Sections

എല്ലാ കർഷകർക്കും കർഷക ക്ഷേമനിധി പെൻഷൻ: ഉടൻ അപേക്ഷിക്കൂ

Thursday, Mar 09, 2023
Reported By admin
pension

കർഷകരുടെയും ക്ഷേമവും പുരോഗതിയും ലക്ഷ്യമിട്ടാണ് ആനുകൂല്യങ്ങൾ നടപ്പിലാക്കുന്നത്


കർഷക ക്ഷേമനിധി പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിൽ കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ കൊണ്ട് ഉപജീവനം നടത്തുന്ന എല്ലാ കർഷകരുടെയും ക്ഷേമവും പുരോഗതിയും ലക്ഷ്യമിട്ടാണ് കർഷക ക്ഷേമനിധി പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങൾ നടപ്പിലാക്കുന്നത്.

യോഗ്യത

5 സെന്റ് മുതൽ കുറയാതെ 15 ഏക്കർ വരെ വിസ്തീർണ്ണമുള്ള ഭൂമി കൈവശമുള്ളവർ
കാർഷിക - അനുബന്ധ പ്രവർത്തനങ്ങളിൽ 3 വർഷത്തിൽ കുറയാത്തവർ
കൃഷിയിൽ പ്രധാന ഉപജീവനമാർഗം നയിക്കുന്നവർ
വാർഷിക വരുമാനം 5 ലക്ഷത്തിൽ കവിയാത്തവർ
18നും 65 വയസിനും ഇടയിൽ പ്രായമുള്ളവർ എന്നിവർക്ക് ആനുകൂല്യത്തിനായി അപേക്ഷിക്കാം

പദ്ധതിയുടെ പ്രതിമാസ അംശാദായം 100 രൂപയാണ്. കർഷക ക്ഷേമനിധി ബോർഡ് https://kfwfb.kerala.gov.in/ പോർട്ടൽ വഴിയാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷൻ ഫീ 100 രൂപ ഓൺലൈനായി അടയ്ക്കണം. പദ്ധതിയുടെ ഗുണഭോക്താവ് ആകുന്നതിന് പദ്ധതിയിൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള രേഖകൾ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

കർഷകന്റെ സത്യപ്രസ്താവന, ഫോട്ടോ, കാർഷിക അനുബന്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, അപേക്ഷകന്റെ വാർഷിക വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസറിൽ നിന്നും), ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, വയസ് തെളിയിക്കുന്ന രേഖ, ഭൂമിയുടെ കരം അടച്ച രസീത്/ഭൂമി സംബന്ധിച്ച രേഖകൾ. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.