ദൈനംദിന ഉപയോഗത്തിലൂടെ പലർക്കും അഡിക്ഷനുണ്ടാക്കുന്ന ഒരു പാനീയമാണ് കാപ്പി. ക്ഷീണവും മാനസിക സമ്മർദ്ദവും അനുഭപ്പെടുമ്പോൾ മിക്കവരും ഒരു കപ്പ് കാപ്പിയാവും ആഗ്രഹിക്കുക. മൂഡിൽ മാറ്റം വരുത്താൻ കഴിവുള്ള കാപ്പി ശരീരത്തിന് ഊർജ്ജവും നല്കും. പിങ്ക് കലർന്ന ചുവപ്പ് നിറമാർന്ന കാപ്പിക്കുരുവിൽ നിന്നാണ് കാപ്പി തയ്യാറാക്കുന്നത്. കൃഷി ചെയ്യുന്ന പ്രദേശത്തിനനുസരിച്ച് വ്യത്യസ്ഥങ്ങളായ കാപ്പിയിനങ്ങളുണ്ട്. പല തരത്തിലുള്ള ചേരുവകൾ ചേർത്താണ് വ്യത്യസ്ഥങ്ങളായ കാപ്പികൾ തയ്യാറാക്കുന്നത്. ഇവ കാപ്പിക്ക് വേറിട്ട മണവും രുചിയും പകരും. ലോകമെങ്ങുമുള്ള ചിലയിനം കാപ്പികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
- ശക്തമായി തിളക്കുന്ന വെള്ളത്തിൽ കാപ്പിപ്പരിപ്പ് ഇട്ടാണ് എസ്പ്രസോ തയ്യാറാക്കുന്നത്. ഏറ്റവും സാധാരണ തരത്തിലുള്ളതും, പ്രശസ്തമായതുമായ കാപ്പിയാണിത്. വെള്ളവും അല്പം പഞ്ചസാരയുമേ ഇതിൽ ചേർക്കുകയുള്ളൂ. കടുപ്പം കൂടിയ എസ്പ്രസോ കാപ്പിയിൽ വെള്ളം കുറവായിരിക്കുന്നതിനൊപ്പം പഞ്ചസാര ഉപയോഗിക്കുകയുമില്ല.
- അല്പം പാൽ എസ്പ്രസോ കോഫിയിൽ ചേർത്താൽ എസ്പ്രസോ മാചിറ്റോ തയ്യാറാക്കാം. എസ്പ്രസോയിൽ ഈ ചെറിയൊരു മാറ്റം വരുത്തിയാൽ എസ്പ്രസോ മാചിറ്റോ ആയി. കടുപ്പമേറിയ കാപ്പി ഇഷ്ടമില്ലാത്തവർക്ക് ഇത് ഉപയോഗിക്കാം.
- ലോകമെങ്ങും ലഭ്യമായ പ്രശസ്തമായ കാപ്പിയാണ് കപ്പൂസിനോ. പ്രമുഖ കോഫി ഷോപ്പുകളിലൊക്കെ ഇത് ലഭ്യമാണ്. എസ്പ്രസോ, പാൽ, പാൽപത എന്നിവ സമമായി ചേർത്താൽ കപ്പൂസിനോ ആയി. കൂടുതൽ അലങ്കരിക്കാൻ ചോക്കലേറ്റ് സിറപ്പോ, കാപ്പിപ്പൊടിയോ ചേർക്കുന്നു.
- എസ്പ്രസോയിൽ മൂന്നിരട്ടി പാൽ ചേർത്താണ് ഈയിനം കാപ്പി നിർമ്മിക്കുന്നത്. ധാരാളം പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്ന ഇത് ബിസ്കറ്റ് , പേസ്ട്രി തുടങ്ങിയവയ്ക്കൊപ്പം കഴിക്കാൻ ഉത്തമമാണ്.
- മലേഷ്യയിൽ ഉത്ഭവിച്ചതാണ് വൈറ്റ് കോഫി. പാം ഓയിലിൽ വറുത്ത കാപ്പിക്കുരുവാണ് ഇതിനായി ഉപയോഗിക്കുന്നത്. കണ്ടൻസ്ഡ് മിൽക്കും, പഞ്ചസാരയും രുചി ലഭിക്കാനായി ഇതിൽ ചേർക്കും.
- ടർക്കിഷ് കാപ്പിക്കുരു വറുത്ത് പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കിയാണ് ഇത് തയ്യാറാക്കുന്നത്. ഇത് തിളപ്പിച്ച് സൂക്ഷിക്കും. കാപ്പിപ്പൊടി പൂർണ്ണമായും വെള്ളത്തിൽ ലയിക്കും. പഞ്ചസാര ആവശ്യാനുസരണം ചേർക്കുകയാണ് ചെയ്യുക. ഇതിൽ പാൽപതയും ചേർത്ത് ഉപയോഗിക്കുന്നു.
- ദക്ഷിണേന്ത്യയിൽ ഉറവെടുത്ത ഈ കാപ്പി ഇന്ന് ലോക പ്രസിദ്ധമാണ്. വറുത്ത കാപ്പിക്കുരു വെള്ളവും പാലുമായി ചേർത്താണ് ഇത് തയ്യാറാക്കുന്നത്. മറ്റ് കാപ്പിയിനങ്ങളേക്കാൾ മധുരം കൂടിയതാണിത്.
- മറ്റൊരു പ്രശസ്തമായ കാപ്പിയിനമാണ് ഐറിഷ് കോഫി. വിസ്കി, എസ്പ്രസോ കോഫി, പഞ്ചസാര എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.

ബദാം പാൽ ദിവസവും കഴിക്കുന്നതിന്റെ മികച്ച ആരോഗ്യ ഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.