Sections

ഒടുവില്‍ സാധാരണക്കാരുടെ കൈയ്യിലേക്ക്‌ ഇലക്ട്രിക് വാഹനങ്ങള്‍ ഒതുങ്ങുമോ

Saturday, Jun 18, 2022
Reported By admin

സര്‍ക്കാര്‍ ഇതിനകം തന്നെ ഹരിത ഇന്ധനങ്ങള്‍ വന്‍തോതില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു

 

പെട്രോള്‍ വില വര്‍ദ്ധനവ് താങ്ങാനാകാതെ പലരും ഇപ്പോള്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകൃഷ്ടരായിട്ടുണ്ട്.പക്ഷെ വലിയ വിലയാണ് സാധാരണക്കാരെ ഇലക്ട്രിട് വാഹനങ്ങളില്‍ നിന്ന് പിന്നാക്കം വലിക്കുന്നത്.പുതിയ പ്രതീക്ഷ നല്‍കി കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിയുടെ വാക്കുകള്‍.

ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും വില രാജ്യത്തെ പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്നാണ് മന്ത്രി പറയുന്നത്.പെട്രോളിനും ഡീസലിനും പകരം വിളകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ഗഡ്കരി പറഞ്ഞു.കേന്ദ്രം അതികഠിനമായ പ്രയത്‌നത്തിലാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ചെലവഴിക്കുന്ന പണം ലാഭിക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

റോഡിനെക്കാള്‍ വിലകുറഞ്ഞ ഗതാഗത മാര്‍ഗ്ഗമായ ജലപാത വലിയ രീതിയില്‍ വികസിക്കാന്‍ പോകുകയാണെന്നും സര്‍ക്കാര്‍ ഇതിനകം തന്നെ ഹരിത ഇന്ധനങ്ങള്‍ വന്‍തോതില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 


നിലവില്‍, ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നത് ചെലവേറിയതായിരിക്കാം, എന്നാല്‍ അറ്റകുറ്റപ്പണികള്‍ക്കും സേവനങ്ങള്‍ക്കും ആകുന്ന ചെലവ് പെട്രോള്‍, ഡീസല്‍ എതിരാളികളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്.ഡീസല്‍ പെട്രോള്‍ കാറുകള്‍ക്ക് ഗിയറുകളും എഞ്ചിനുകളും പതിവായി ഓയിലിംഗ് ചെയ്യേണ്ടത് ആവശ്യമാണ്, പഴകിയ ഭാഗങ്ങള്‍ 
മാറ്റിസ്ഥാപിക്കുക, മറ്റ് മെക്കാനിക്കല്‍ ഭാഗങ്ങളുടെ അറ്റകുറ്റപ്പണികള്‍ എന്നിവയും ആവശ്യമാണ്. എന്നാല്‍ ഒരു EV-യില്‍ കുറച്ച് ഭാഗങ്ങള്‍ ഉള്ളതിനാല്‍, തേയ്മാനത്തിനുള്ള സാധ്യത കുറവാണ്, അതായത് കാര്‍ പരിശോധിക്കാനായി സര്‍വീസ് സെന്ററുകള്‍ കയറിയിറങ്ങേണ്ടി വരില്ല.ഒരു EV-യിലെ ഇലക്ട്രിക് മോട്ടോറിന് ഇടയ്ക്കിടെ ബ്രേക്ക് ഫ്‌ലൂയിഡ് ടോപ്പ്-അപ്പുകളും ബാറ്ററി ആരോഗ്യ പരിശോധനയും ആവശ്യമായി വന്നേക്കാം. ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ കൂടുതല്‍ സജ്ജമാകുന്നതോടൊപ്പം കംപോണന്റ്‌സ് നിര്‍മാണം കൂടെ സാധ്യമായാല്‍ ഇന്ത്യ ഏറെ ദൂരം ഇ വി മേഖലയില്‍ എത്തും.

മറ്റൊരുകാര്യം പല സംസ്ഥാന സര്‍ക്കാരുകളും EV-കള്‍ വാങ്ങുമ്പോള്‍ 1.5 ലക്ഷം രൂപ വരെ സബ്സിഡി നല്‍കുന്നു എന്നതാണ്. 2030-ഓടെ ഇന്ത്യയെ സമ്പൂര്‍ണ വൈദ്യുത-വാഹന രാഷ്ട്രമാക്കുക എന്ന ഗവണ്‍മെന്റിന്റെ ലക്ഷ്യത്തിന് അനുസൃതമാണ് ഈ സംരംഭം. അതിനാല്‍ വരും വര്‍ഷങ്ങളില്‍ EV മേഖലയില്‍ ചില പ്രധാന സംഭവവികാസങ്ങളും പുതുമകളും പ്രതീക്ഷിക്കാം.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.