- Trending Now:
ഇലക്ട്രിക് ട്രാക്ടറുകള്‍, പരമ്പരാഗത ഡീസല്‍ ട്രാക്ടറുകള്‍ക്ക് അനുയോജ്യമായ ബദല്‍ ആകുമെന്നാണ് കണക്കാക്കുന്നത്.
കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാന്‍ കഴിയുന്ന ബാറ്ററി ഇലക്ട്രിക് ട്രാക്ടര്‍ വരും ദിവസങ്ങളില്‍ പുറത്തിറക്കാനാകുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഡീസല്‍ വില ലിറ്ററിന് 100 രൂപ കടന്നതോടെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില ഗണ്യമായി ഉയര്‍ന്നിരുന്നു
ഇലക്ട്രിക് ട്രാക്ടര്‍ പുറത്തിറക്കുന്ന കമ്പനിയുടെ പേര് വെളിപ്പെടുത്താന്‍ മന്ത്രി വിസമ്മതിച്ചു, നടപടി ക്രമങ്ങള്‍ മുന്നോട്ട് പോകുകയാണെന്ന് അറിയിച്ചു. ഇലക്ട്രിക് ട്രാക്ടറുകള്‍ക്ക് ഉഴുതുമറിക്കല്‍, നിലംപൊത്തല്‍ തുടങ്ങിയ പരമ്പരാഗത പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം വൈദ്യുതി വേണ്ടിവരും. എന്നാല്‍ അത്തരം ട്രാക്ടറുകള്‍ക്ക് വയലുകളില്‍ നിന്ന് കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണിയിലേക്ക് കൊണ്ടുപോകാനാകുമെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കാനായി നൂതന പദ്ധതികളുമായി നബാര്‍ഡ്... Read More
ഇലക്ട്രിക് ട്രാക്ടറുകള്‍, പരമ്പരാഗത ഡീസല്‍ ട്രാക്ടറുകള്‍ക്ക് അനുയോജ്യമായ ബദല്‍ ആകുമെന്നാണ് കണക്കാക്കുന്നത്. പഞ്ചാബ് ആസ്ഥാനമായുള്ള സൊണാലിക ട്രാക്ടറാണ് ഇന്ത്യയില്‍ ഇലക്ട്രിക് ട്രാക്ടര്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തിച്ച ഏക ട്രാക്ടര്‍ കമ്പനി. ടൈഗര്‍ ഇലക്ട്രിക് എന്ന് വിളിക്കപ്പെടുന്ന ട്രാക്ടര്‍ 5.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് സൊണാലിക കഴിഞ്ഞ ഡിസംബറില്‍ അവതരിപ്പിച്ചത്.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ട്രാക്ടര്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ടാഫേയും ചേര്‍ന്ന് ഇന്ത്യയുടെ ആഭ്യന്തര ട്രാക്ടര്‍ വിപണിയുടെ 60 ശതമാനവും നിയന്ത്രിക്കുന്നു. M&M സ്വന്തം ബ്രാന്‍ഡിലും സ്വരാജ് ബ്രാന്‍ഡിന് കീഴിലും 2026 സാമ്പത്തിക വര്‍ഷത്തോടെ ഇലക്ട്രിക് ട്രാക്ടറുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.