- Trending Now:
ചില മാർക്കറ്റിംഗ് ടെക്നിക്കുകളെ കുറിച്ചാണ് ഇന്ന് സൂചിപ്പിക്കുന്നത്. മാർക്കറ്റിംഗ് രംഗത്ത് വിജയിക്കുവാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന മികച്ച മാർക്കറ്റിംഗ് ടെക്നിക്കുകളാണ് ഇവ.
ഒരു നല്ല കസ്റ്റമറിൽ നിന്നുള്ള ലീഡുകളാണ് വളരെ വേഗത്തിൽ ക്ലോസ് ചെയ്യാൻ സാധിക്കുന്നത്. ഇതിൽ 80 ശതമാനം വരെ ബിസിനസ് നടക്കാൻ സാധ്യത ഉണ്ട്.
ഒരു യോഗ്യതയുമില്ലാത്ത കസ്റ്റമറാണെങ്കിൽ അയാളുടെ അടുത്ത് പോയി സമയം കളയാതിരിക്കുക. ടൈം മാനേജ്മെന്റിന്റെ ഭാഗമായി അനാവശ്യമായി സംസാരിച്ച് സമയം പാഴാക്കാതിരിക്കുക.
കസ്റ്റമർ പ്രോഡക്റ്റ് എടുക്കുന്നതിന്റെ ആവശ്യകതയും ആ പ്രോഡക്റ്റിന്റെ ഗുണങ്ങളും പറഞ്ഞു മനസ്സിലാക്കിയതിനുശേഷമാണ് ആ പ്രോഡക്റ്റ് എടുക്കേണ്ടത്. ഒരിക്കലും അവരെ നിർബന്ധിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കരുത്.
സെയിൽസ് രംഗത്ത് വിജയിക്കാൻ ബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഏതാണ് നിങ്ങളുടെ സെയിൽസ് മേഖല അതിനനുസരിച്ച് ബന്ധങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുക. സമൂഹത്തിൽ ഉന്നത നിലയിലുള്ള ആൾക്കാരുമായി അതുപോലുള്ളവരുമായി ബന്ധങ്ങൾ ഉണ്ടാക്കുക.
ഒരു സെയിൽസ്മാന് കമ്മ്യൂണിക്കേഷന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞു തരേണ്ട കാര്യമില്ല. നല്ല രീതിയിൽ കമ്മ്യൂണിക്കേഷൻ സ്കിൽ ഇല്ലാത്ത ഒരാൾക്ക് സെയിൽസിൽ വിജയിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ കമ്മ്യൂണിക്കേഷൻ സ്കിൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി എപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കുക.
മാർക്കറ്റിൽ മുന്നോട്ടു പോകണമെങ്കിൽ പ്രോഡക്ടിനെ കുറിച്ചുള്ള അറിവുകൾ വർധിപ്പിച്ചു കൊണ്ടിരിക്കുക.
സെയിൽസിന്റെ ഭാഗമായി കസ്റ്റമർക്ക് ആവശ്യമുള്ളത് എന്താണെന്ന് കണ്ടെത്തി അതിന് യോജിച്ച പ്രോഡക്റ്റ് പ്രസന്റ് ചെയ്യുകയാണെങ്കിൽ വിൽപ്പനയ്ക്കുള്ള സാധ്യത ഏറും. അതിനുവേണ്ടി കസ്റ്റമറെ കൂടുതൽ സംസാരിക്കുന്നതിന് വേണ്ടി പ്രേരിപ്പിക്കുക.
ഒരു കസ്റ്റമറുമായി നിങ്ങൾ സെയിൽസ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ, വിഷമിക്കുന്നതിന് പകരം അവിടെ നിങ്ങൾക്ക് എന്ത് വീഴ്ചയാണ് സംഭവിച്ചതെന്ന് കണ്ടെത്തി അതിന് വേണ്ടുന്ന കാര്യങ്ങൾ പഠിക്കുക.
ഇത്രയും കാര്യങ്ങൾ ഒരു സെയിൽസ്മാൻ നിർബന്ധം ആർജിക്കേണ്ടവയാണ്.
സെയിൽസ്മാൻമാരുടെ വിജയം ഉറപ്പാക്കുന്ന പ്രധാന തന്ത്രങ്ങൾ... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.