Sections

കാപ്‌സിക്കം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ

Monday, Dec 11, 2023
Reported By Soumya
Health Tips

മഞ്ഞ, ചുവപ്പ്, പച്ച, ഓറഞ്ച് എന്നിങ്ങനെ വിവിധ വർണ്ണങ്ങളിൽ ലഭിക്കുന്ന എരിവുകുറഞ്ഞ മുളകാണ് ഇംഗ്ലീഷിൽ ബെൽ പെപ്പർ എന്നുകൂടി പേരുള്ള കാപ്സിക്കം. മറ്റ് മുളകുകളിൽ എരിവ് കൂടുവാൻ കാരണമാകുന്ന കാപ്സെയ്സിനെ ഇതിൽ നേരിയ അളവിൽ ഉണ്ട്.
എരിവും പുളിയും ഇല്ലാത്ത ഭക്ഷണങ്ങളിൽ സ്വാദും ആകർഷകത്വവും നൽകുന്നതിനുപുറമെ ജീവകം എ, സി, കെ. എന്നിവയും, കരോട്ടിനോയ്ഡുകൾ, മൊത്തത്തിലുള്ള നല്ല ആരോഗ്യത്തിനായി ഇവയെ അത്യധികം പ്രയോജനപ്രദമാക്കുന്ന ഭക്ഷ്യനാരുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

  • ചുവന്ന കാപ്സിക്കം ശരീരത്തിലെ താപോല്പാദന (thermogenesis) പ്രക്രിയയെ സജീവമാക്കാൻ സഹായിക്കുന്നു, അങ്ങനെ ഉപാപചയ പ്രവർത്തനത്തിന്റെ നിരക്കിനെ വർദ്ധിപ്പിക്കുന്നു.
  • ശരീരത്തിന് പ്രതിരോധശേഷി നൽകുന്നതിനും ക്യാപ്സിക്കം നല്ലതാണ്. ഇതിലെ വൈറ്റമിൻ സി ആണ് ഈ ഗുണം നൽകുന്നത്. ആസ്തമ, ശ്വാസംമുട്ടൽ എന്നിവയുള്ളവർ ക്യാപ്സിക്കം കഴിയ്ക്കുന്നത്. വളരെ നല്ലതാണ്.
  • ഇതിൽ ആന്റിഓക്സിഡന്റ് ഗുണങ്ങൾ ധാരാളമുണ്ട്. ഇത് ശരീരത്തിൽ ഫ്രീ റാഡിക്കളുകളുടെ ഉൽപാദനം തടയുന്നു. ക്യാൻസർ പോലുള്ള രോഗങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യുന്നു.ആമാശയാർബുദത്തെയും അന്നനാളാർബുദത്തെയും തടയാൻ കാപ്സിക്കത്തിന് കഴിവുണ്ട്.
  • ക്യാപ്സിക്കത്തിലെ ക്യാപ്സയാസിൻ എന്ന ഘടകം വേദനയിൽ നിന്നും മോചനം നൽകും. ചർമത്തിലനുഭവപ്പെടുന്ന വേദനയെ സ്പൈനൽ കോഡിലേക്കു പോകുന്നത് തടയുകയാണ് ക്യാപ്സിക്കം ചെയ്യുന്നത്.
  • ജീവകം ബി.6-ന്റെയും മഗ്നീഷ്യം ധാതുവിന്റെയും സംയോഗം ഉത്കണ്ഠയുടെ അളവിനെ കുറയ്ക്കുവാൻ കാരണമാകുന്നു, പ്രത്യേകിച്ചും ആർത്തവ ലക്ഷണങ്ങൾ കാരണമായുണ്ടാകുന്ന ഉത്കണ്ഠ.
  • പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ് കാപ്സിക്കം. ദ്രാവകങ്ങളെയും ധാതുക്കളെയും ശരീരത്തിൽ സന്തുലനപ്പെടുത്താൻ ഈ ധാതു സഹായിക്കുന്നു. പേശീപ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദത്തെ ക്രമീകരിക്കുകയും ചെയ്യുന്നു.
  • ജീവകം എ. യാൽ സമ്പുഷ്ടമായ കാപ്സിക്കം കാഴ്ച ശക്തിയെ സഹായിക്കുന്നു. തിമിരത്തിൽ നിന്നും കണ്ണിനെ സംരക്ഷിക്കുന്നു.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.