- Trending Now:
2021ല്‍ നടക്കാതെ പോയതോ അല്ലെങ്കില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയതോ ആയ പല ലക്ഷ്യങ്ങളും ഈ കൊല്ലം നടപ്പിലാക്കണം എന്ന ലക്ഷ്യത്തോടെയാകും നമ്മളെല്ലാവരും പുതുവര്‍ഷത്തെ വരവേറ്റത്.സാമ്പത്തികമായി സുരക്ഷിതരാകുക എന്നത് തന്നെയായിരിക്കും ഇക്കൂട്ടത്തില്‍ കൂടുതല്‍ പേര്‍ക്കും മുന്നിലുള്ള ലക്ഷ്യം.അതിലേക്കുള്ള ചില വഴികളാണ് ഈ ലേഖനത്തില്‍.
പ്രവാസി ഭദ്രത പദ്ധതി 7.96 കോടി രൂപ വിതരണം ചെയ്തു; നിങ്ങള്‍ക്കും അപേക്ഷിക്കാം
... Read More
സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള വിവിധങ്ങളായ പെന്‍ഷന്‍ പദ്ധതികളും സ്റ്റോക്കുകളും നിക്ഷേപ പദ്ധതികളും ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതെയുള്ളു.വീണ്ടും കോവിഡ് ശക്തിപ്പെടുന്നതിന്റെയും നിയന്ത്രങ്ങള്‍ കര്‍ശനമാക്കുന്നതിന്റെയും ആഘാതം സാമ്പത്തിക-സംരംഭ മേഖലകളില്‍ ആകും പ്രകടമാകുക.മഹാരമാരിയില്‍ നിന്നേല്‍ക്കുന്ന സാമ്പത്തിക ആഘാതങ്ങളില്‍ നിന്നും പരിരക്ഷ നേടുന്നതിനു സഹായിക്കുന്ന നിക്ഷേപങ്ങളിലേക്ക് ശ്രദ്ധിക്കുന്നതാകും നിങ്ങളുടെ ഭാവിയ്ക്ക് നല്ലത്.
ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളും മ്യൂച്വല്‍ ഫണ്ട് റിട്ടേണുകളിലും റീട്ടെയില്‍ ഇക്വിറ്റി നിക്ഷേപത്തിലും പ്രകടമായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.2021ല്‍ ഇന്ത്യന്‍ നിക്ഷേപകര്‍ 72 ലക്ഷം കോടി രൂപ സമ്പാദിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ഇതുപോലെ സുരക്ഷിതമായി പണം ലഭിക്കാനുള്ള വേറെയും മാര്‍ഗ്ഗങ്ങളുണ്ട്.
സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
... Read More
വിരമിക്കലിന് ശേഷവും നിങ്ങളുടെ സ്ഥിരവരുമാനം ഉറപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ദേശീയ പെന്‍ഷന്‍ പദ്ധതി. സമ്പത്ത് കാലത്ത് സമ്പാദ്യത്തിനായി സ്വരുക്കൂട്ടി ആപത്ത് കാലത്ത് ജീവിതം സുരക്ഷിതമാക്കുക എന്നത് തന്നെയാണ് ഈ പദ്ധതി ലക്ഷ്യം വക്കുന്നത്.
ജീവിച്ചിരിക്കുന്ന കാലം വരെ നിങ്ങള്‍ക്ക് ഒരു നിശ്ചിത പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്നു എന്നതിന് പുറമെ, വിരമിക്കുമ്പോള്‍ ഒരു ലംപ്‌സം ഗ്രാന്റും നേടാം. കൂടാതെ, തന്റെ മെച്യൂരിറ്റി കോര്‍പ്പസിന്റെ പരമാവധി 60 ശതമാനം ദേശീയ പെന്‍ഷന്‍ സ്‌കീമില്‍ നിന്ന് നികുതി രഹിതമായി ഒറ്റത്തവണയായി പിന്‍വലിക്കാനുള്ള സംവിധാനമുണ്ട്.
ഇന്ത്യയിൽ ഒ.ടി.ടി പോരാട്ടം; നെറ്റ്ഫ്ളിക്സിനെ തകര്‍ക്കാന്‍ ഹോട്ട്സ്റ്റാര്‍ പദ്ധതി
... Read More
ബാക്കി തുക ഏതെങ്കിലും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഒരു ആന്വിറ്റിയായി വാങ്ങാം. ആന്വിറ്റി എന്നാല്‍ വര്‍ഷം തോറും ഒരു നിശ്ചിത പലിശ കിട്ടുന്നതിന് വേണ്ടി നിക്ഷേപിക്കുന്ന തുകയാണ്. പ്രീമിയം റിട്ടേണ്‍ ഓപ്ഷനിലൂടെ ശരാശരി 5-6% നിരക്കില്‍ വാര്‍ഷിക വരുമാനം ലഭിക്കുന്നതിനും ദേശീയ പെന്‍ഷന്‍ പദ്ധതി സഹായകരമാണ്.
ഇന്ത്യയിലെ പെന്‍ഷന്‍ ഫണ്ടുകളെ നിയന്ത്രിക്കുന്ന പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി അഥവാ പിഎഫ്ആര്‍ഡിഎയാണ് ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്.
വീട് തന്നെ കൃഷിയിടമാക്കാം; സാമ്പത്തിക സഹായവുമായി ജൈവഗൃഹം പദ്ധതി
... Read More
ഇതുപോലെ മറ്റൊരു പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം.പോസ്റ്റ് ഓഫീസ് സ്‌കീമില്‍ ഉള്‍പ്പെടുന്ന, റിസ്‌ക് പരമാവധി കുറവുള്ള നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപകന് പരമാവധി 15 ലക്ഷം രൂപ വരെ 1,000 രൂപയുടെ ഗുണിതങ്ങളില്‍ നിക്ഷേപിക്കാം. ഓരോ പാദത്തിലുമായി പദ്ധതിയുടെ പലിശ ലഭ്യമാകും. മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷിതമായി നിക്ഷേപം നടത്താമെന്നതും മറ്റേതൊരു ഫിക്‌സഡ്-റിട്ടേണ്‍ സ്‌കീമിനേക്കാളും കൂടുതല്‍ വരുമാനം ലഭിക്കാമെന്നതും ഈ നിക്ഷേപ പദ്ധതിയുടെ പ്രത്യേകതയാണ്.
കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കാനായി നൂതന പദ്ധതികളുമായി നബാര്‍ഡ്... Read More
ഇവയ്ക്ക് പുറമെ സ്റ്റോക്കുകള്‍ മികച്ച സാമ്പത്തിക മാര്‍ഗ്ഗമാണ്.2021ല്‍ സാമ്പത്തികമായി മുന്നേറ്റം നടത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചത് ഓഹരിവിപണിയില്‍ തന്നെയാണ്.കമ്പനികളുടെ സ്റ്റോക്ക് വിലകളിലും കാര്യമായ സ്വാധീനം വരുന്ന വര്‍ഷങ്ങളിലുണ്ടാവുമെന്നാണ് പ്രതീക്ഷ. തുടങ്ങി 3-5 വര്‍ഷത്തിനുള്ളില്‍ തന്നെ സാധ്യമായ മികച്ച വരുമാനം നേടാമെന്നതാണ് സ്റ്റോക്കുകളുടെ മേന്മ. ബ്ലൂ-ചിപ്പ്, മിഡ്-ക്യാപ്, സ്മോള്‍-ക്യാപ് സ്റ്റോക്കുകള്‍ എന്നിവ ഇതിനുള്ള ഉദാഹരണങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.