- Trending Now:
പ്രവാസി ഭദ്രത സംരംഭക പദ്ധതിയ്ക്ക് വന്‍ ജനപ്രീതി.പദ്ധതിയിലേക്കുള്ള അപേക്ഷ സമര്‍പ്പണം തുടരുന്നു.കോവിഡിനു പിന്നാലെയാണ് നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി പ്രവാസികളെ സഹായിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് വഴി സര്‍ക്കാര്‍ പ്രവാസി ഭദ്രത മൈക്രോ പദ്ധതിക്ക് തുടക്കം കുറിച്ചത്.
പ്രവാസികള്‍ നാട്ടില്‍ ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് എന്തൊക്കെ ശ്രദ്ധിക്കണം... Read More
പദ്ധതിയിലൂടെ ഇതുവരെ 171 സംരംഭങ്ങള്‍ക്കായി 7.96 കോടി രൂപ ഇതുവരെ ഇതുവരെ വിതരണം ചെയ്തു.രണ്ട് വര്‍ഷം വരെ വിദേശത്ത് ജോലി ചെയ്ത ശേഷം തിരിച്ചെത്തിയ മലയാളികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനായി അഞ്ച് ലക്ഷം രൂപ വരെ അനുവദിക്കുന്ന ഈ പദ്ധതിയിലേക്ക് ഇപ്പോള്‍ നിങ്ങള്‍ക്കും അപേക്ഷിക്കാം.പദ്ധതി തുകയുടെ 25% അതായത് പരമാവധി ഒരു ലക്ഷം വരെ മൂലധന സബ്‌സിഡിയും ആദ്യത്തെ നാല് വര്‍ഷം മൂന്ന് ശതമാനം പലിശ സബ്‌സിഡിയും ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ സവിശേഷത.
NDPREM-പ്രവാസികള്‍ക്ക് 30 ലക്ഷം വരെ വായ്പ;15% സബ്സിഡി മറ്റ് ആനുകൂല്യങ്ങളും
... Read More
ചെറുകിട ഇടത്തരം യന്ത്രവത്കൃത ഉപകരണങ്ങള്‍ വിപുലമായ തോതില്‍ ഉപയോഗിച്ചിട്ടുള്ള അനുഭവമാണ് പ്രവാസികള്‍.കേരളത്തിലെ കാര്‍ഷിക വ്യാവസായിക മേഖലകളില്‍ ഇത് പ്രയോജനപ്പെടുത്തിയാല്‍ വലിയ മാറ്റങ്ങള്‍ നാട്ടിലുണ്ടാകും എന്ന നിഗമനത്തോടെയാണ് പ്രവാസി ഭദ്രത പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കിയത്.ഉദ്ദേശ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഈ നടപടിയിലൂടെ നിരവധി പ്രവാസികള്‍ക്ക് നാട്ടില്‍ ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിച്ചു.കൂട്ടത്തിലെ പ്രവാസി ഭദ്രത പേള്‍ പദ്ധതിയിലൂടെ രണ്ട് ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കുന്നു.കുടുംബശ്രീ വഴിയാണ് പദ്ധതിധനസഹായം വിതരണം ചെയ്യുന്നത്.
2 ലക്ഷം മുതല്‍ 2 കോടി വരെ; പ്രവാസികളെ സഹായിക്കാന്‍ നോര്‍ക്ക
... Read More
നോര്‍ക്കയും കെഎസ്എഫ്‌ഐയും കൈകോര്‍ക്കുന്ന പ്രവാസി ഭദ്രത മൈക്രോ പദ്ധതി കൂടുതല്‍ സംരഭകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന ഈ പദ്ധതിയിലേക്ക്് ഇനിയും അപേക്ഷിച്ചിട്ടില്ലാത്തവര്‍ വൈകരുത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്എഫ്ഇ ശാഖകളിലോ 18004253939.എന്ന ടോള്‍ ഫ്രീ നമ്പറിലോ വിദേശത്തു നിന്നും മിസ്ഡ് കോള്‍ സര്‍വീസിന് 00918802012345 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.