- Trending Now:
കാറഡുക്ക ഗ്രാമപഞ്ചായത്ത് സ്നേഹ ബഡ്സ് സ്കൂളിലേക്ക് താൽക്കാലിക ഡ്രൈവർ നിയമനം നടത്തുന്നു. പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 15 ന് വൈകുന്നേരം അഞ്ച്. ഫോൺ- 9496049725.
കാസർകോട് ഗവ. കോളേജിൽ ഫിസിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത 55% മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റും. നെറ്റ് യോഗ്യരായവരുടെ അഭാവത്തിൽ 55% മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. കൂടിക്കാഴ്ച്ച ഡിസംബർ ഒമ്പതിന് ഉച്ചയ്ക്ക് 1.30 ന് നടക്കും. ഫോൺ- 04994 256027.
താനൂർ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് (സീനിയർ) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 9ന് രാവിലെ 11ന് ഇന്റർവ്യൂവിന് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0494 2443141.
കോട്ടയം: ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, എന്നിവ സംയുക്തമായി നടപ്പാക്കുന്ന തെരുവ് നായ്ക്കൾക്കുളള എ ബി സി-എആർ പ്രോഗ്രാമിലേയ്ക്കും രാത്രികാല അടിയന്തര മൃഗചികിത്സ പദ്ധതിയിലേയ്ക്കും വെറ്ററിനറി ഡോക്ടർ തസ്തികയിലേക്കു താല്ക്കാലിക നിയമനം നടത്തുന്നതിന് ഡിസംബർ അഞ്ചിന് കോട്ടയം മൃഗസംരക്ഷണ ഓഫീസിൽ വച്ച് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. എബിസി പദ്ധതിയിൽ ബിവിഎസിയും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും എ ബി സി സർജറിയിൽ വൈദഗ്ധ്യവും രാത്രികാല അടിയന്തര മൃഗചികിത്സ പദ്ധതിയിൽ ബിവി എസ്വിയും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. വെളളക്കടലാസിൽ എഴുതിയ അപേക്ഷയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും, പകർപ്പും, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഡിസംബർ അഞ്ചിന് രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ - 0481 2563726.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അസിസ്റ്റന്റ് എഞ്ചിനീയറുടെ കരാർ നിയമനത്തിനായി സർക്കാർ/ കേന്ദ്ര സർക്കാർ / പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച എഞ്ചിനീയർമാരിൽ നിന്നും ജില്ല പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ അപേക്ഷ ക്ഷണിച്ചു.അർഹരായവർ അപേക്ഷയോടൊപ്പം പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, പെൻഷൻ പേയ്മെന്റ് ഓർഡറിന്റെ പകർപ്പ്, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഡിസംബർ 7-ന് വൈകീട്ട് 5ന് മുമ്പായി എക്സിക്യൂട്ടിവ് എഞ്ചിനീയർ, ജില്ലാ പഞ്ചായത്ത് എഞ്ചിനിയറിംഗ് വിഭാഗം, ജില്ലാ പഞ്ചായത്ത്, പാലക്കാട് 678001 എന്ന വിലാസത്തിൽ തപാൽ മുഖാന്തിരം അപേക്ഷ ലഭ്യമാക്കേണ്ടതാണ്.പി.എസ്.സി. മുഖേന സ്ഥിരം നിയമനം നടത്തുന്നത് വരെ സർക്കാർ വ്യവസ്ഥകൾ പാലിച്ച് ഏകീകൃത തുകയ്ക്ക് ജോലി ചെയ്യാൻ തയ്യാറുളള എഞ്ചിനീയർമാരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.
കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ, ജി ടെക് മീനാക്ഷിപുരം, കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ, കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന എച്ച്.ഡി.ബി ബാങ്കിന്റെ ടെലികോളർ ഒഴിവിലേക്കുള്ള അഭിമുഖം മീനാക്ഷിപുരം ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷനിൽ ഡിസംബർ ഏഴിന് രാവിലെ 10 മണിക്ക് നടക്കുമെന്ന് ജില്ല പ്രോഗ്രാം മാനേജർ അറിയിച്ചു. ബിരുദമാണ് യോഗ്യത.ശമ്പളം 25000 (15000+10000 ഇൻസെന്റീവ്) ഫോൺ: 6238312497.
കാന്തല്ലൂർ ഗ്രാമപഞ്ചായത്തിൽ, കോവിൽക്കടവിൽ പ്രവർത്തിച്ചുവരുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ(അലോപ്പതി) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. 'പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മറ്റുയോഗ്യതകൾ, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഡിസംബർ 11 ന് വൈകീട്ട് 5 മണിക്ക് മുൻപായി അടിമാലി ട്രൈബൽ ഡെവലപ്പ്മെൻറ് ഓഫീസിൽ നേരിട്ടോ, ട്രൈബൽ ഡെവലപ്പ്മെൻറ് ഓഫീസ്, 2-ാം നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി, 685561 എന്ന വിലാസത്തിൽ തപാൽ മുഖേനയോ ലഭ്യമാക്കുക. ഫോൺ: 04864224399.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.