Sections

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ എംഎൽഎ ആരാണെന്ന് അറിയാമോ?

Friday, Jul 21, 2023
Reported By admin
india

ഏറ്റവും ധനികരായ എംഎൽഎമാരിൽ നാല് പേർ കോൺഗ്രസുകാരും മൂന്ന് പേർ ബിജെപിക്കാരുമാണ്


രാജ്യത്തെ ഏറ്റവും ധനികനായ എംഎൽഎയുടെ ആസ്തി 1,400 കോടിയിലധികം രൂപയാമെന്ന് റിപ്പോർട്ട്. കർണാടക ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാറാണ് രാജ്യത്തെ ഏറ്റവും ധനികനായ എംഎൽഎ. ഡി കെ ശിവകുമാറിന് 1,413 കോടി രൂപയുടെ ആസ്തിയുണ്ടെന്നും രാജ്യത്തെ ആദ്യത്തെ മൂന്ന് സമ്പന്നരായ എംഎൽമാരും കർണാടകയിൽ നിന്നുള്ളവരാണെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) റിപ്പോർട്ട് പറയുന്നു.

1,267 കോടി രൂപയുടെ ആസ്തിയുള്ള കെഎച്ച് പുട്ടസ്വാമി ഗൗഡയാണ് പട്ടികയിൽ രണ്ടാമത്. 1,156 കോടി രൂപയുമായി കോൺഗ്രസിന്റെ പ്രിയ കൃഷ്ണയാണ് തൊട്ടുപിന്നിൽ. താൻ ഏറ്റവും ധനികനല്ലെന്നും അതേസമയം ദരിദ്രനല്ലെന്നും ശിവകുമാർ പറഞ്ഞു. വളരെക്കാലമായി ഞാൻ സമ്പാദിച്ച സ്വത്താണെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും ധനികരായ എംഎൽഎമാരിൽ നാല് പേർ കോൺഗ്രസുകാരും മൂന്ന് പേർ ബിജെപിക്കാരുമാണ്. ശിവകുമാറിനെപ്പോലുള്ളവർ ബിസിനസുകാരാണെന്നും അവർ പണം സമ്പാദിച്ചതിൽ എന്താണ് തെറ്റെന്നും കോൺഗ്രസ് നേതാവ് റിസ്വാൻ അർഷാദ് ചോദിച്ചു. ധനികരായ ബിജെപി എംഎൽഎർ ഖനന കുംഭകോണക്കേസിൽ പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് സമ്പന്നരെ സ്‌നേഹിക്കുന്ന പാർട്ടിയാണെന്ന് ബിജെപി തിരിച്ചടിച്ചു. ഖനന കുംഭകോണത്തിൽ ഉൾപ്പെട്ട ഞങ്ങളുടെ പാർട്ടിയിലുള്ളവർക്ക് നീതി ലഭിച്ചു. കോൺഗ്രസിന് സമ്പന്നരെയാണ് ഇഷ്ടമെന്ന് ബിജെപി നേതാവ് സുരേഷ് കുമാർ പറഞ്ഞു. ധനികരായ എംഎൽഎമാരുടെ പട്ടികയിലെ 23-ാം സ്ഥാനമാണ് ഖനി വ്യവസായി ഗലി ജനാർദൻ റെഡ്ഡിക്ക്.

2000 രൂപയുടെ ആസ്തി പോലുമില്ലാത്ത പശ്ചിമ ബംഗാളിലെ ബിജെപി എംഎൽഎയായ നിർമ്മൽ കുമാർ ധാരയാണ് രാജ്യത്തെ ഏറ്റവും ദരിദ്രനായ എംഎൽഎ.  ഇദ്ദേഹത്തിന്റെ മൊത്തം ആസ്തി വെറും 1,700 രൂപ മാത്രമാണ്. ഒഡീഷയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎയായ മകരന്ദ മുദുലിക്ക് 15,000 രൂപയും പഞ്ചാബിൽ നിന്നുള്ള ആം ആദ്മി പാർട്ടിയുടെ നരീന്ദർ പാൽ സിംഗ് സാവ്‌നയുടെ ആസ്തി 18,370 രൂപയുമാണ് ആസ്തി. രാജ്യത്തെ സമ്പന്നരായ 20 എംഎൽഎമാരിൽ 12 പേരും കർണാടകയിൽ നിന്നുള്ളവരാണെന്നതും കൗതുകമാണ്. കർണാടകയിലെ 14% എംഎൽഎമാരും ശതകോടീശ്വരന്മാരുാണ്. പട്ടികയിൽ രണ്ടാം സ്ഥാനം അരുണാചൽ പ്രദേശിനാണ്. 59 എംഎൽഎമാരിൽ 4 പേരും കോടീശ്വരന്മാരാണ്.  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.