Sections

ഫാർമസ്യൂട്ടിക്കൽ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആശങ്കയിൽ 

Friday, Jul 21, 2023
Reported By admin
business

3,000 മരുന്ന് കമ്പനികളുടെയും ~10,500 നിർമ്മാണ യൂണിറ്റുകളുടെയും ശൃംഖല ഇന്ത്യക്കുണ്ട്


ഫാർമസ്യൂട്ടിക്കൽ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ഘട്ടം ഘട്ടമായി ഷെഡ്യൂൾ M നടപ്പാക്കുമെന്ന ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് എൽ മാണ്ഡവ്യയുടെ സമീപകാല പ്രഖ്യാപനം ഫാർമ വ്യവസായത്തെ പിടിച്ചുകുലുക്കി. ഷെഡ്യൂൾ എം (നല്ല നിർമ്മാണ രീതികൾ) നടപ്പിലാക്കുന്നത് ഫാർമ വ്യവസായത്തിൽ സുരക്ഷ ഉറപ്പാക്കുന്നു. എന്നാൽ മത്സരാധിഷ്ഠിത വിലനിർണ്ണയം മൂലം ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാനുള്ള സബ്സിഡികളുടെ ആവശ്യകതയും നടപടികളും ആണ് വേണ്ടതെന്നു MSME കൾ ചൂണ്ടിക്കാട്ടുന്നു.

'ഫാർമസി ഓഫ് ദി വേൾഡ്'

IBEF റിപ്പോർട്ട് അനുസരിച്ച്, വിവിധ വാക്‌സിനുകളുടെ ആഗോള ആവശ്യത്തിന്റെ 50%, യുഎസിലെ ജനറിക് ഡിമാൻഡിന്റെ 40%, യുകെയിലെ എല്ലാ മരുന്നുകളുടെയും 25% എന്നിവ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയാണ് നൽകുന്നത്. ആഭ്യന്തര ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ 3,000 മരുന്ന് കമ്പനികളുടെയും ~10,500 നിർമ്മാണ യൂണിറ്റുകളുടെയും ശൃംഖല ഇന്ത്യക്കുണ്ട്. ലോകത്തെ ഏറ്റവും വലിയ മരുന്നുകളുടെ ഏറ്റവും വലിയ വിതരണക്കാരിൽ ഒന്നായി ഇന്ത്യ കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അത് ലോകത്തെ ഫാർമസി എന്ന പേരിലാണ് അറിയപ്പെടുന്നത്.

വിനയായത് സുരക്ഷിതത്വ കുറവും, മത്സരവും

2022-ൽ ഗാംബിയയിൽ 60-ലധികം കുട്ടികളും ഉസ്ബെക്കിസ്ഥാനിൽ 20-ഓളം കുട്ടികളും മരിച്ചത് ഇന്ത്യൻ മരുന്ന് കമ്പനികളെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇന്ത്യയിൽ നിന്ന് വിതരണം ചെയ്ത ഇരുപത് അപകടകരമായ മരുന്നുകൾ ലോകമെമ്പാടും 200-ലധികം മരണങ്ങൾക്ക് കാരണമായതായി ലോകാരോഗ്യ സംഘടനയുടെ (WHO) അന്വേഷണത്തിൽ കണ്ടെത്തിയതും  തിരിച്ചടിയായിരുന്നു.

1940-ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിന്റെ നിർണായക ഭാഗമായ ഷെഡ്യൂൾ എം, ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറിംഗ് യൂണിറ്റുകൾ പാലിക്കേണ്ട നിയമങ്ങൾ പാലിക്കൽ, സാമ്പത്തിക സാദ്ധ്യത, സുരക്ഷ തുടങ്ങി നല്ല നിർമ്മാണ രീതികളെ (GMP) പ്രതിപാദിക്കുന്നു.  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.