- Trending Now:
കൊച്ചി: ഇന്ത്യയിലുടനീളം ക്രിപ്റ്റോ ഡെറിവേറ്റീവ്സ് വിപണി അതിവേഗ വളർച്ച നേടുമ്പോൾ കൊച്ചിയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. ട്രേഡിങ് വോളിയത്തിൻറെ കാര്യത്തിലായാലും ഉപഭോക്താക്കൾ സ്വീകരിക്കുന്ന കാര്യത്തിലായാലും മികച്ച വളർച്ചയാണ് ഇന്ത്യയിലെ ഒന്നാം നമ്പർ ക്രിപ്റ്റോ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് എക്സ്ചേഞ്ചായ ഡെൽറ്റ എക്സ്ചേഞ്ച് കൈവരിച്ചിട്ടുള്ളത്. 2025 മെയ് മാസത്തിലെ കണക്കുകൾ പ്രകാരം പ്രതിദിനം ശരാശരി 2 ബില്യൺ ഡോളറിൻറെ ട്രേഡിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നിർദ്ദിഷ്ട പ്രവർത്തന സമയങ്ങളുള്ള പരമ്പരാഗത വിപണികളിൽ നിന്നു വ്യത്യസ്തമായി ക്രിപ്റ്റോ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വിപണി എല്ലാ ദിവസവും 24 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും പ്രവർത്തിക്കുന്നു. ഇതിലൂടെ ട്രേഡർമാർക്ക് ആഗോള സംഭവങ്ങളോട് തൽസമയം പ്രതികരിക്കാൻ അവസരം ലഭിക്കും. ഫ്യൂച്ചറുകളും ഓപ്ഷനുകളും ഉപയോഗിച്ച് കാര്യക്ഷമമായി ഹെഡ്ജ് ചെയ്യാനും റിസ്ക് കൈകാര്യം ചെയ്യാനും ഇത് സഹായിക്കുന്നു. ഈ തുടർച്ചയായ വില വ്യതിയാനവും നിലനിൽക്കുന്ന മുന്നേറ്റവും ഹ്രസ്വകാല, ദീർഘകാല തന്ത്രങ്ങൾക്ക് ഈ മേഖലയെ അനുയോജ്യമായ ഇടമാക്കി മാറ്റുന്നു. കൂടാതെ ഉയർന്ന ചാഞ്ചാട്ടം ഹ്രസ്വകാല വിലയിലെ മാറ്റങ്ങൾ, ബ്രേക്ക്ഔട്ട്, മൊമെൻറം ട്രേഡർമാർ എന്നിവരെ ആകർഷിക്കുന്നു.
ഡെൽറ്റ എക്സ്ചേഞ്ച് ഇന്ത്യയിലെ ഒന്നാം നമ്പർ ക്രിപ്റ്റോ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് എക്സ്ചേഞ്ചാണ്. ഇവിടെ ട്രേഡർമാർക്ക് യഥാർത്ഥത്തിൽ ക്രിപ്റ്റോ സ്വന്തമാക്കാതെ തന്നെ ട്രേഡു ചെയ്യാം. എല്ലാ കരാറുകളും സെറ്റിൽ ചെയ്യുന്നത് ഇന്ത്യൻ രൂപയിൽ മാത്രമായിരിക്കും. ഇന്ത്യൻ ബാങ്കുകളുടെ സുരക്ഷിത കസ്റ്റഡിയിലുള്ള ഇന്ത്യൻ രൂപയിലുള്ള നിക്ഷേപങ്ങൾ മാത്രമാണ് സ്വീകരിക്കുന്നത്. പരമ്പരാഗത ഓഹരി വിപണികളേക്കാൾ താരതമ്യേന കുറഞ്ഞ മാർജിൻ ആവശ്യകതയുമായി ഡെൽറ്റ എക്സ്ചേഞ്ച് ട്രേഡർമാർക്ക് തങ്ങളുടെ മൂലധന കാര്യക്ഷമത പരമാവധിയാക്കാൻ സഹായിക്കുന്നു. ബിറ്റ്കോയിനിലും എതേറിയത്തിലുമുള്ള ഓപ്ഷനുകൾ ദിവസേനയും, ആഴ്ചതോറും, പ്രതിമാസവും കാലാവധി തീരുന്ന രീതിയിൽ ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏക ക്രിപ്റ്റോ എക്സ്ചേഞ്ചാണ് ഡെൽറ്റ എക്സ്ചേഞ്ച്.
ക്രിപ്റ്റോ ഡെറിവേറ്റീവുകളിലെ വിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ മികച്ചതും ഫലപ്രദവുമായ സംവിധാനം ലഭ്യമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഡെൽറ്റ എക്സ്ചേഞ്ച് സഹ സ്ഥാപകനും സിഇഒയുമായ പങ്കജ് ബലാനി പറഞ്ഞു. തങ്ങളുടെ എക്സ്ചേഞ്ച്, ക്രിപ്റ്റോ ഫ്യൂച്ചറുകളിലും ഓപ്ഷനുകളിലും മികച്ച ലിക്വിഡിറ്റി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഐഎൻആർ നിക്ഷേപങ്ങളും പിൻവലിക്കലുകളും സെറ്റിൽമെൻറുകളും തടസ്സമില്ലാതെ നടക്കുന്നു. ഫിനാൻഷ്യൽ ഇൻറലിജൻസ് യൂണിറ്റ് ഇന്ത്യ യുമായി പൂർണ്ണമായി സഹകരിച്ചുകൊണ്ട് സുരക്ഷിതവും സുതാര്യവുമായ ഒരു വ്യാപാര അന്തരീക്ഷം ഞങ്ങൾ ഉറപ്പാക്കുന്നു. തങ്ങളുടെ വിപുലമായ ക്രിപ്റ്റോ ഫ്യൂച്ചേഴ്സ് ആൻറ് ഓപ്ഷൻസ് സേവനങ്ങൾ പ്രൊഫഷണൽ, റീട്ടയിൽ ട്രേഡർമാർക്ക് വളരെ എളുപ്പത്തിൽ വളർന്നു വരുന്ന ക്രിപ്റ്റോ സമ്പദ്ഘടനയിൽ പങ്കാളികളാകാൻ അവസരം ലഭ്യമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രൊഫഷണൽ ട്രേഡർമാർക്കായി ലോ ലാറ്റൻസി എക്സിക്യൂഷൻ, അഡ്വാൻസ് ഓർഡർ ടൈപ്പുകൾ, അൽഗോരിതമിക് ട്രേഡിങിനായുള്ള എപിഐ ഇൻറഗ്രേഷനുകൾ തുടങ്ങിയ ആധുനിക സംവിധാനങ്ങളും ഡെൽറ്റ എക്സ്ചേഞ്ച് ലഭ്യമാക്കുന്നുണ്ട്. വിവിധ ക്രിപ്റ്റോ കറൻസികളിലായി പെർപെറ്റിയുൽ ഫ്യൂചർ കരാറുകൾ, പ്രതിദിന, ആഴ്ച, മാസ കാലാവധികളുള്ള ഓപ്ഷൻസ് കരാറുകൾ തുടങ്ങിയവ വിപുലമായ അവസരങ്ങളാണ് വൈവിധ്യമാർന്ന നിക്ഷേപത്തിലൂടെ ലഭ്യമാക്കുന്നത്.
ഡെൽറ്റ എക്സ്ചേഞ്ച് വഴി ട്രേഡിംഗ് ആരംഭിക്കുന്നത് വളരെ എളുപ്പമാണ്. ഗണ്യമായ മൂലധന ആവശ്യമില്ലാതെ തന്നെ ട്രേഡർമാർക്ക് ക്രിപ്റ്റോ ഡെറിവേറ്റീവുകളുടെ ലോകം പ്രയോജനപ്പെടുത്തുന്നതിനു തുടക്കം കുറിക്കാം. അക്കൗണ്ട് തുറക്കുന്ന ഏതൊരാൾക്കും തങ്ങളുടെ അറിവ് വർധിപ്പിക്കാനും സംശയമില്ലാതെ ട്രേഡിംഗ് പ്രായോഗികമായി പഠിക്കാനും ഡെൽറ്റ എഡ്യുക്കേഷൻ റിസോഴ്സുകളും ഡെമോ അക്കൗണ്ടുകളും സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.